പൊലിസ് സംരക്ഷണം: കെ സുധാകരന് നല്കിയ ഹര്‍ജി വീണ്ടും തള്ളി
കൊച്ചി: കാസര്‍ഗോഡ് ഉദുമ മണ്ഡലത്തിലെ പ്രശ്ന ബാധിത ബൂത്തുകളില്‍ സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്ക് സൗകര്യം നല്കുന്ന തരത്തില്‍ പൊലിസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്, പി.വി ആശ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്.
തെരഞ്ഞെടുപ്പില്‍ ക്രമസാമാധാനം ഉറപ്പാക്കുന്നതിനു നടപടി ആവശ്യപ്പെട്ടു ഹര്ജിക്കാരന് മുമ്പു ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച സെപ്ഷ്യല്‍ ലീവ് പെറ്റിഷന്‍ സുപ്രീം കോടതിയും തള്ളി.
ഈ അവസരത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ തടയുമെന്നും പോളിംഗ് ബൂത്തിലെത്താന്‍ സംരക്ഷണം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ഇപ്പോഴുത്തെ വാദമെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ ഹര്‍ജി തള്ളുകയാണെന്നു ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."