HOME
DETAILS
MAL
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ സമാജ് വാദി പാര്‍ട്ടി
backup
October 17 2016 | 03:10 AM
ലക്നോ:മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ഉത്തര്‍ പ്രദേശില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് യു.പിയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്.
തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ മുലായത്തിന്റെ കുടുംബത്തില്‍ നിന്ന് ആരെല്ലാം മത്സര രംഗത്തേക്ക് എത്തുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തിയാണ് പ്രചാരണം നടത്തിയിരുന്നതെങ്കിലും ഇത്തവണ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ മുലായം തയാറായിട്ടില്ല. അടുത്ത വര്‍ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."