HOME
DETAILS
MAL
പണാപഹരണ കേസ്: ആം ആദ്മി എം.എല്‍.എ അറസ്റ്റില്‍
backup
October 17 2016 | 03:10 AM
സൂറത്ത്: ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും ഗുജറാത്തിന്റെ ചുമതലയുള്ള നേതാവുമായ ഗുലാബ് സിങിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടത്തിയ റാലിക്ക് തൊട്ടുമുമ്പായാണ് അറസ്റ്റ് ചെയ്തത്.
അനുയായികളുമായി ചേര്‍ന്ന് പണാപഹരണം നടത്തിയെന്ന കേസില്‍ ഗുലാം സിങ്ങിനെതിരേ പൊലിസ് കേസുണ്ട്. തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഡല്‍ഹി പൊലിസ് ഗുജറാത്തിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതോടെ ആം ആദ്മി പാര്‍ട്ടിയുടെ 14ാമത്തെ എം.എല്‍.എയാണ് അറസ്റ്റിലാകുന്നത്. അറസ്റ്റ് തന്റെ റാലിയെ തകര്‍ക്കാനാണെന്ന് കെജ്രിവാള് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."