രണ്ടാംവര്‍ഷ ഭരണനേട്ടം പ്രചരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ചെലവിട്ടത് 36 കോടി
ന്യൂഡല്‍ഹി: ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാനായി നരേന്ദ്രമോദി സര്‍ക്കാര്‍ ചെലവിട്ടത് 36 കോടിയിലധികം രൂപ. രണ്ടു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാനായി ഡല്‍ഹിയില്‍'ഒരു പുതിയ പ്രഭാതം' എന്ന ഏകദിന പ്രദര്‍ശനത്തിനും പ്രചാരണത്തിനുമാണ് ഇത്രയും ഭീമമായ തുക ചെലവിട്ടത്.
വിവരാവകാശ നിയമപ്രകാരം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്കു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ പ്രചാരണത്തിനായി എ.എ.പി പണം ധൂര്‍ത്തടിച്ചെന്ന് ബി.ജെ.പി വ്യാപകമായി ആരോപണം ഉന്നയിച്ചുവരുന്നതിനിടെയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
മെയ് 29ന് ഇന്ത്യാഗേറ്റിന് സമീപമാണ് കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം നടന്നത്. ആറുമണിക്കൂര്‍ മാത്രമായിരുന്നു പരിപാടിയുടെ ദൈര്‍ഘ്യം. മൊത്തം ചെലവ് 36,64,88,085 കോടി രൂപയാണ്. പരസ്യ ഇനത്തില്‍ ചാനലുകള്‍ക്ക് 1.06 കോടി രൂപയും പത്രമാധ്യമങ്ങള്‍ക്ക് 35.59 കോടി രൂപയും നല്‍കി. 'ഒരു പുതിയ പ്രഭാതം' 'പരിപാടി പ്രക്ഷേപണം ചെയ്ത ഇനത്തില്‍ ദൂരദര്‍ശനു മാത്രം 92 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്ന് സ്ഥാപനം നല്‍കിയ മറ്റൊരു വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രധാനപ്പെട്ട മുഴുവന്‍ ദേശീയ മാധ്യമങ്ങള്‍ക്കും പ്രാദേശിക പത്രങ്ങള്‍ക്കും പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."