HOME
DETAILS
MAL
ബ്രിക്‌സ് രാജ്യങ്ങള്‍ വാണിജ്യ ബന്ധം ശക്തിപ്പെടുത്തണം: ഇന്ത്യ
backup
October 17 2016 | 03:10 AM
ന്യൂഡല്‍ഹി:ബ്രിക്‌സ് രാജ്യങ്ങള്‍ വ്യാപാര-വാണിജ്യ ബന്ധം ശക്തിപ്പെടുത്തണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗോവയില്‍ നടക്കുന്ന എട്ടാമത് ഉച്ചകോടിയില്‍ ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യ വ്യാപാര-വാണിജ്യ രംഗത്ത് വലിയതോതിലുള്ള പരിഷ്‌കരണങ്ങളാണ് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ആ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളുമായി ബന്ധപ്പെട്ട് നടപടികളുണ്ടാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ലോകത്തെ ഏറ്റവും വലിയ വാണിജ്യ മേഖലയായി ഇന്ത്യ മാറിയിട്ടുണ്ട്.
വളര്‍ച്ച ശക്തിപ്പെട്ടിട്ടുണ്ട്. ഇത് നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നതെന്നും മോദി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."