സഊദിയും ബഹ്‌റൈനും സംയുക്ത നാവികാഭ്യാസം തുടങ്ങി; അമേരിക്കന്‍ പടക്കപ്പലുകള്‍ക്കെതിരേ വീണ്ടും ഹൂതി ആക്രമണം
റിയാദ്: പശ്ചിമേഷ്യയില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നതിനിടെ സഊദിയും ബഹ്‌റൈനും സംയുകത നാവികാഭ്യാസ പ്രകടനം തുടങ്ങി. ബഹ്‌റൈനിലെ ഷെയ്ഖ് സല്‍മാന്‍ തുറമുഖത്താണ് ബ്രിഡ്ജ് 17 എന്ന പേരിലുള്ള നാവികാഭ്യാസ പ്രകടനം തുടങ്ങിയത്. പ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സഊദി നടത്തിയ വന്‍ സൈനിക പ്രകടനത്തിനു ശേഷമാണ് മേഖലയിലെ പ്രധാന സംയുക്ത രാജ്യങ്ങളായ ബഹ്‌റൈനോട് കൂടെ സഊദി നാവികാഭ്യാസ പ്രകടനം ഒരുക്കുന്നത്.
മേഖലയില്‍ ഉടലെടുത്ത അസ്വാരസ്യം പുതിയ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രകടനത്തിനിറങ്ങിയത്. അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ നങ്കൂരമിട്ട അമേരിക്കന്‍ പടക്കപ്പലിനെതിരെ യമനില്‍ നിന്നും ഹൂതികള്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. ഇത് മൂന്നാം തവണയാണ് ആക്രമണം നേരിടുന്നത്. നിരവധി മിസൈലുകള്‍ കപ്പലിനെതിരേ വന്നതായി യു.എസ് അഡ്മിറല്‍ ജനറല്‍ വ്യക്തമാക്കി. നേരത്തെ നടന്ന ആക്രമണത്തിനു പ്രതികാരമായി യു.എസ് സൈസ്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഹൂതി അധീനതയിലുള്ള തുറമുഖത്ത് വന്‍ നാശനഷ്ടം വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."