മോഹന്‍ലാലിന്റെ പത്തനാപുരത്തെ പ്രചാരണം
കൊല്ലം: തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനു മുന്നോടിയായി കടുത്ത മത്സരം നടക്കുന്ന പത്തനാപുരത്ത് മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയത് യു.ഡി.എഫ് സ്ഥാനാര്‍ഥി ജഗദീഷിന്റെ സാധ്യതകളെ സ്വാധീനിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
നേരത്തെ ബി.ജെ.പി പ്രേമം ആരോപിച്ച് ഡി.വൈ.എഫ്.ഐ നേതാവ് ചിന്ത ജെറോം ലാലിനെതിരേ പരസ്യമായി രംഗത്ത് വന്നിരുന്നു. ജെ.എന്‍.യുവിലെ വിദ്യാര്‍ഥി സമരത്തിനെതിരേയും കനയ്യകുമാറിനെതിരേയും ലാല്‍ ബ്ലോഗിലൂടെ വിമര്‍ശിച്ചതാണ് ചിന്തയെ പ്രകോപിപ്പിച്ചിരുന്നത്. അതേസമയം നടന്‍ ഗണേഷുമായുള്ള വ്യക്തിപരമായ അടുപ്പമാണ് ലാലിനെ പത്തനാപുരത്ത് എത്തിച്ചതെന്നാണ് താരവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
ഇതിനിടെ ആര്‍മിയില്‍ ലഫ്.കേണല്‍ റാങ്കുള്ള മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയതു തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചാണെന്നു കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി സെക്രട്ടറിയും കൊല്ലം ഡി.സി.സി പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. കനയ്യകുമാറിനെതിരേ ബ്ലോഗിലൂടെ വിമര്‍ശിച്ച ലാല്‍ ഇടതുസ്ഥാനാര്‍ഥിക്കു വോട്ടുപിടിക്കാനിറങ്ങിയതു ഇടതു-ബി.ജെ.പി ബാന്ധവത്തിനുള്ള തെളിവാണെന്നും മോഹന്‍ലാലിനെതിരേ തെരെഞ്ഞെടുപ്പു കമ്മിഷനില്‍ പരാതി നല്‍കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."