ബന്ധുനിയമനം: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയില്‍. പൊതുസ്ഥാപനങ്ങളിലെ നിയമനങ്ങളും ബന്ധുനിയമങ്ങളിലും അന്വേഷണം ആവശ്യമാണെന്ന് അടിയന്തരപ്രമേയത്തിലൂടെ വി.ഡി സതീശന് ആവശ്യപ്പെട്ടു.
പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ തന്റെ പരിഗണനയിലോ അറിവിലോ വന്നിട്ടില്ല. താന്‍ അറിയേണ്ട കാര്യവുമില്ല. നിയമനങ്ങളെല്ലാം വകുപ്പ് മന്ത്രി അറിഞ്ഞാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നിയമനങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, നിയമനഫലയലുകള് കണ്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് വി.ഡി സതീശന്. ഫയലുകള്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയതിന് തെളിവുണ്ട്. വ്യവസായ സെക്രട്ടറി പോള്‍ ആന്റണി മുഖ്യമന്ത്രി ഫയല്‍ കാണണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."