അമിത് ഷാ രാജ്യദ്രോഹിയും ഹര്‍ദിക് പട്ടേല്‍ രാജ്യസ്‌നേഹിയുമാണെന്ന് കെജരിവാള്‍
അഹമദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ രാജ്യദ്രോഹിയും പേട്ടല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ രാജ്യസ്‌നേഹിയുമായി വിശേഷിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 2017 ലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തില്‍ നടത്തിയ പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിത് ഷായെ ജനറല്‍ ഡയറിനോട് ഉപമിച്ച അദ്ദേഹം കോണ്‍ഗ്രസും ബി.ജെ.പിയും ഭാര്യ ഭര്‍ത്താക്കന്‍മാരെ പോലെയാണെന്നും പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും മോദിയും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിനൊടുവില്‍ നിയമസഭയില്‍ ഇരിക്കുന്നത് ആംആദ്മി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ പാട്ടിദാര്‍ സമുദായത്തെ വേട്ടയാടുകയാണ്. 2015 ഓഗസ്റ്റ് 26 ന് പാട്ടിദാര്‍ പ്രക്ഷോപകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയത്. അവരും ഇന്ത്യന്‍ പൗരന്മാരാണ് അല്ലാതെ തീവ്രവാദികളല്ല. 14 യുവാക്കളാണ് പൊലിസ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അത് അമിത് ഷാ ആണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്നതും അമിത് ഷായാണ് ആദ്യം ആനന്ദി ബെന്നിന്റെ രൂപത്തില്‍ ഇപ്പോള്‍ വിജയ് രുപാനിയുടെ രൂപത്തില്‍. ഹര്‍ദിക് പേട്ടലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."