അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി.ഡി സതീശനായണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയം.
അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലേറിയ വ്യക്തിയാണ് പിണറായി വിജയന്‍. എന്നാല്‍, അധികാരത്തിലേറി നാലു മാസത്തിനുള്ളില്‍ അഴിമതി മാത്രമേ ഭരണത്തില്‍ കാണാന്‍ കഴിഞ്ഞതെന്നും വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ നിയമനങ്ങളൊന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബന്ധുനിയമനം അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ഇതേതുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."