മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികള്‍ പിടിയില്‍
മുംബൈ: വീടിനുള്ളില്‍ വിവരാവകാശ പ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനെയും മകനെയും പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
61 കാരനായ ഭൂപേന്ദ്ര വീര ആണ് വീടിനുള്ളില്‍ വെടിയേറ്റ് മരിച്ചത്. ഈസ്റ്റ് മുംബൈയില്‍ സന്താക്രൂസില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഭൂപേന്ദ്രയ്ക്കു നേരെ വീടിലേക്ക് അതിക്രമിച്ചു കടന്നുവന്ന വെടിയുതിര്‍ക്കുകയായിരുന്നു.
അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെയും ഭൂമി കൈയേറ്റത്തിനെതിരെയും സമരം നടത്തിയിട്ടുള്ള ആളാണ് ഭൂപേന്ദ്ര വീര. ഭൂമാഫിയയുടെ നിരന്തര ഭീഷണി ഇദ്ദേഹത്തിനെതിരെ വന്നിരുന്നു. ജീവനു ഭീഷണിയുള്ളതായി കാണിച്ച് അദ്ദേഹം പൊലിസില്‍ പരാതി നല്‍കിയിരുന്നുവെന്ന് ആംആദ്മി നേതാവും സഹപ്രവര്‍ത്തകയുമായ അഞ്ജലി ദമാനിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."