യു.പി കോണ്‍ഗ്രസ് നേതാവ് റീത്ത ബഹുഗുണജോഷി ബി.ജെ.പിയിലേക്ക്
ലക്നൗ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ റീത്ത ബഹുഗുണ ജോഷി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലെ അതൃപ്തിയാണ് റീത്ത പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നേതൃത്വം നല്കുന്നതില് നിന്ന് ബഹുഗുണയെ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം.
2007 മുതല്‍ 12 വരെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ച ബഹുഗുണ യുപി തെരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. റീത്തയുടെ ഈ ചുവടുമാറ്റം യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ഹേമതി നന്ദന് ബഹുഗുണയുടെ മകളും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ സഹോദരിയുമാണ് റീത്ത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."