സ്കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് മധ്യവയസ്കന് മരിച്ചു
കുറ്റിക്കോല്‍ (കാസര്‍കോട്): സ്കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് കെ.എസ്.ഇ.ബിയിലെ കാഷ്യര്‍ മരിച്ചു. കുറ്റിക്കോല്‍ സെക്ഷനിലെ കാഷ്യര്‍ മല്ലംപാറയിലെ കെ.എന്‍ സുന്ദരന്‍ (42) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ കുറ്റിക്കോല്‍ കാവുംകാലിലായിരുന്നു അപകടം. കുറ്റിക്കോലില്‍ നിന്നും മല്ലംപാറയിലെ വീട്ടിലേക്ക് പോകുകയായിരുന്നു സ്കൂട്ടറില്‍ പോവുകയായിരുന്നു സുന്ദരന്‍. എതിരെ വന്ന പിക്കപ്പ് വാനിന് സൈഡ് കൊടുക്കുന്നതിനിടയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് പാതക്കരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ സുന്ദരനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ മരിച്ചു.
നെച്ചിപടുപ്പിലെ പരേതനായ രാമണ്ണനായിക്കിന്റയും, മിന്നു ഭായിയുടെയും മകനാണ്. ഭാര്യ: വാരിജ (കോട്ടൂര്‍). സഹോദരങ്ങള്‍: ബാലകൃഷ്ണന്, ഉമേശന്, വാരിജ, സുന്ദരി, കുസുമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."