വിജിലന്‍സില്‍നിന്നു നീതി പ്രതീക്ഷിക്കുന്നില്ല: കെ. ബാബു
കൊച്ചി: വിജിലന്‍സില്‍ നിന്നും താന്‍ നീതി പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ എക്സൈസ് മന്ത്രി കെ. ബാബു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സിന്റെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബാബു. ത്വരിത പരിശോധനയില്‍ നല്കിയ വിശദീകരണം തൃപ്തീകരമല്ലെന്ന് കാണിച്ചാണ് ചോദ്യം ചെയ്യലിനായി വിജിലന്‍സ് വിളിച്ചത്.
അസാധാരണമായ രീതിയിലാണ് കേസ് മുന്നോട്ട് പോകുന്നത്. പരാതി വന്നതും കേസെടുത്തതും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണെന്ന് കെ. ബാബു പറഞ്ഞു. ബാര്‍ വിഷയത്തില്‍ ചട്ടവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ല. ഇതില്‍ മനപ്പൂര്‍വം ഒരു വീഴ്ചയുണ്ടായിട്ടില്ല. ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടം നേരിട്ടവരാണ് തനിക്കെതിരേ പരാതി നല്‍കിയിരിക്കുന്നതെന്നും ബാബു പറഞ്ഞു. നിയമത്തിന്റെ വഴികളിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."