HOME
DETAILS
MAL
ജനങ്ങളെ കബളിപ്പിക്കാന്‍ സാധ്യമല്ല, ജയരാജന് നല്ല ചിറ്റപ്പന്: രമേശ് ചെന്നിത്തല
backup
October 17 2016 | 10:10 AM
തിരുവനന്തപുരം: ബന്ധുക്കളെ വകുപ്പില്‍ നിയമിച്ച ഇ.പി ജയരാജന് നല്ല ചിറ്റപ്പന്റെ ജോലിയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നാണ് ജയരാജന്റെ ആരോപണം. അകത്തും പുറത്തുമുള്ളവരാണെന്നും ആരോപിച്ചു. ഇത് ആരൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ബന്ധുനിയമന വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് ഒഴിയാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ സാധ്യമല്ല. ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ റോള്‍ കൂടി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."