ഡല്‍ഹിയില്‍ ഇനി കുട്ടി സ്കൂളിലെത്തിയില്ലെങ്കില്‍ വീട്ടിലേക്ക് എസ്എംഎസ് വരും
ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരായില്ലെങ്കില്‍ ലീവ് ലെറ്റര്‍ കൊണ്ടുവരുന്ന കാര്യമെല്ലാം ഇനി പഴങ്കഥ. ഡല്‍ഹിയില്‍ ഇനി കുട്ടി ക്ലാസില്‍ ഹാജരായില്ലെങ്കില്‍ ക്ലാസ് ടീച്ചര്‍ വീട്ടിലേക്ക് എസ്എംഎസ് അയയ്ക്കും.
സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍തൃ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങുകയും എന്നാല്‍ സ്കൂളില്‍ എത്താതിരിക്കുകയും ചെയ്യുന്നതായി നിരന്തരമായി രക്ഷിതാക്കള്‍ പരാതിപറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഹാജര്‍ രേഖപ്പെടുത്തുന്നതിനും മാര്‍ക്ക് ലിസ്റ്റ് തയാറാക്കുന്നതിനും അടുത്ത വര്‍ഷം മുതല്‍ അധ്യാപകര്‍ക്കെല്ലാം ടാബ്ലറ്റ് നല്‍കാനും പദ്ധതിയുണ്ട്.
കടലാസില്‍ മാര്‍ക്ക് ലിസ്റ്റും ഹാജര്‍ നിലയും തയാറാക്കുന്നതില്‍ പല അധ്യാപകരും പരാതി പറയുന്നതായി വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാറിനെ അറിയിച്ചിരുന്നു.
50000ത്തോളം വരുന്ന സ്ഥിര അധ്യാപകര്‍ക്കും താല്‍ക്കാലിക അധ്യാപകര്‍ക്കും നൂറിലധികം ഓഫിസര്‍മാര്‍ക്കുമാണ് ടാബ്ലറ്റ് വിതരണം ചെയ്യുക.
ടാബ്ലറ്റ് നല്‍കുന്നതോടെ മാര്‍ക്ക് ലിസ്റ്റ് തയാറാക്കുന്നതിനും മറ്റുമുള്ള സമയം ലാഭിക്കാനാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പില്‍വരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."