ജിഷ വധം: പ്രതിയിലേക്കുള്ള ദൂരം കുറഞ്ഞെന്ന്
പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ പ്രതിയിലേക്കുള്ള ദൂരം കുറഞ്ഞതായി പൊലിസ്. സംഭവത്തില്‍ പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. നേരത്തെ കണ്ടെടുത്ത തെളിവുകളില്‍ പ്രതിയുടെതെന്ന് സംശിക്കുന്ന ചെരുപ്പ് വീണ്ടും പ്രദര്‍ശിപ്പിച്ച് പൊലിസ് അന്വേഷണം നടത്തി.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടെത്തിയ ശാസ്ത്രീയതെളിവുകളും അന്വേഷണ പുരോഗതിയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീണ്ടും പരിശോധിച്ചിരുന്നു. ആദ്യഘട്ടം മുതലുള്ള അന്വേഷണ പുരോഗതി പരിശോധിച്ച ശേഷമാണ് പ്രതിയിലേക്കുള്ള വ്യക്തമായ നിഗമനത്തിലെത്തിയതെന്നാണ് സൂചന.
കൊലയാളിയെ നേരിട്ടുകണ്ട രണ്ടു സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പോയ വഴിയിലെ വീടുകളിലെ സ്ത്രീകളാണു മൊഴി നല്‍കിയിട്ടുള്ളത്.
നേരത്തെ പൊലിസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച അയല്‍വാസിയെ കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തിരുന്നു. ജിഷയുടെ വീടിനു സമീപത്തു താമസിക്കുന്ന ഓട്ടോ ഡ്രൈവറെയാണു കസ്റ്റഡിയിലെടുത്തത്. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി.
എന്നാല്‍ പൊലിസ് സംശയിക്കുന്ന രൂപരേഖയുള്ള രണ്ട് അസം യുവാക്കളെയും അടിമാലി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ പ്രത്യേക പൊലിസ് സംഘത്തിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."