മലപ്പുറത്തെ മുസ്ലിംകളെ പന്നികളോട് ഉപമിച്ച് ആര്.എസ്.എസ് ആചാര്യന്
കോഴിക്കോട്: മതവിദ്വേഷം പരത്തുന്ന രീതിയില്‍ പ്രഭാഷണം നടത്തിയ ആര്.എസ്.എസ് ആചാര്യനെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെരിറ്റേജ് ഡയറക്ടരുമായ ഡോ. എന്‍. ഗോപാലകൃഷ്ണനാണ് മുസ്ലിംകള്‍ക്കെതിരേ നിന്ദ്യമായ ഭാഷയില്‍ പ്രസംഗിച്ചത്. ഫേസ്ബൂക്കിലൂടെയാണ് വിവാദമായ പ്രസംഗം പ്രചരിക്കുന്നത്.
' മലപ്പുറം ജില്ല മുസ്ലിംകളുടെ പേരില്‍ ഉണ്ടാക്കിയതാണ്. ഏറ്റവും കൂടുതല്‍ എം.എല്‍.എമാര്‍ അവിടെ ഉണ്ടാകാന്‍ കാരണം പന്നി പ്രസവിക്കുന്ന മാതിരി രണ്ടും മൂന്നും ഭാര്യമാരെ വച്ച് ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നതിനാണ്. മലപ്പുറം ജില്ല ഇസ്ലാമിക പാകിസ്താനാണ്' എന്ന് തുടങ്ങുന്ന പ്രഭാഷണത്തിനെതിരേ സോഷ്യല്‍മീഡിയയില്‍ നിന്നുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനു മുന്‍പും സമാനമായ രീതിയിലുള്ള പ്രസംഗം ഇദ്ദേഹം നടത്തിയിട്ടുണ്ട്.
ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ മതവിദ്വേഷ പ്രസംഗത്തിനെതിരേ അഡ്വ. ശുക്കൂര്‍ കഴിഞ്ഞ ദിവസം കാസര്‍കോട് പൊലിസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ശശികല ടീച്ചര്‍ക്കെതിരേ ഇതുവരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."