HOME
DETAILS

കൊട്ടിക്കലാശത്തിനു താരപ്പൊലിമ; സിനിമയെ വെല്ലുന്ന ക്ലൈമാക്‌സുമായി പത്തനാപുരം

  
backup
May 13 2016 | 19:05 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%aa

രാജു ശ്രീധര്‍

കൊല്ലം: വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് പത്തനാപുരം മണ്ഡലത്തില്‍ ജനവിധി തേടുന്ന കെ.ബി ഗണേഷ് കുമാറിന് വോട്ടഭ്യര്‍ഥിച്ച് സിനിമാതാരം മോഹന്‍ലാല്‍ പരസ്യമായി രംഗത്തിറങ്ങിയതോടെ പത്തനാപുരത്ത് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് ഉറപ്പായി. ഇരുമുന്നണികള്‍ക്കും ചെറിയ വെല്ലുവിളി ഉയര്‍ത്തി സിനിമയിലെന്ന പോലെ നടന്‍ ഭീമന്‍ രഘുവും ബി.ജെ.പി ബാനറില്‍ രംഗത്തുണ്ട്.
താരപോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ സഹപ്രവര്‍ത്തകര്‍ക്കായി പ്രചാരണത്തിന് ഇറങ്ങേണ്ടതില്ലെന്ന സംഘടനാ തീരുമാനം നടപ്പാക്കാന്‍ ചുമതലപ്പെട്ട 'അമ്മ'യുടെ സെക്രട്ടറി കൂടിയായ മോഹന്‍ലാല്‍ എന്തടിസ്ഥാനത്തിലാണ് ഗണേഷ് കുമാറിനായി പ്രചാരണത്തിനിറങ്ങിയതെന്നാണ് രാജി വച്ചുകൊണ്ട് നടന്‍ സലിം കുമാര്‍ ചോദിച്ചത്. ബ്ലാക്ക്‌മെയിലിങിന്റെ ഭാഗമായാണോ ലാല്‍ എത്തിയതെന്ന് സംശയം പ്രകടിപ്പിച്ച് സ്വകാര്യ ചാനലില്‍ ജഗദീഷ് കൂടി രംഗത്ത് വന്നതോടെ രംഗം വഷളായി.
ലാലിനെ പിന്തുണച്ച് അമ്മയുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് എം.പിയും കൊല്ലത്തെ ഇടതു സ്ഥാനാര്‍ഥി നടന്‍ മുകേഷും പരസ്യമായി രംഗത്തിറങ്ങി. സലിം കുമാര്‍ കോണ്‍ഗ്രസുകാരനാണെന്ന് പറഞ്ഞ് മുകേഷ് പ്രതികരിച്ചപ്പോള്‍ പ്രചാരണത്തിന് പോകേണ്ടത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണെന്നു പറഞ്ഞാണ് ഇന്നസെന്റ് ഒഴിഞ്ഞു മാറിയത്.
'പോ മോനെ ദിനേശാ' എന്ന ലാലിന്റെ ഹിറ്റ് ഡയലോഗ് അനുകരിച്ച് 'പോ മോനെ ജഗദീഷേ' എന്നുപറഞ്ഞ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും രംഗത്തുവന്നു.
നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ പത്തനാപുരത്ത് ഉറപ്പിച്ച വിജയം ലാലിന്റെ വരവോടെ കൈവിട്ട് പോകുമോയെന്ന് ഭയന്ന ജഗദീഷ് തന്റെ പ്രതികരണത്തോടൊപ്പം പൊട്ടിക്കരഞ്ഞത് രാഷ്ട്രീയസിനിമാ മേഖലയെ അമ്പരപ്പിച്ചിരുന്നു.
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് മുന്‍പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്ത കേസില്‍ ലാലിനെ രക്ഷിക്കുന്ന നിലപാട് മന്ത്രിയായിരുന്ന ഗണേഷ് കുമാര്‍ സ്വീകരിച്ചുവെന്ന് നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണമാണ് ഇപ്പോള്‍ ലാലിന്റെ വരവോടെയും ജഗദീഷിന്റെ പൊട്ടിക്കരച്ചിലിലൂടെയും വീണ്ടും സജീവമാകുന്നത്.
കഴിഞ്ഞ തവണ 20,402 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ഗണേഷ് കുമാര്‍ ഇത്തവണ എല്‍.ഡി.എഫിന്റെ ബാനറിലാണ് മത്സരിക്കുന്നത്. ഇരുമുന്നണികള്‍ക്കും ഭീഷണിയായി ബി.ജെ.പി പ്രതിനിധിയായി ഭീമന്‍ രഘു കൂടി വന്നത് ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുക്കിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  16 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  24 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  38 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago