HOME
DETAILS

വരള്‍ച്ചാനഷ്ടപരിഹാരം നല്‍കാതെ ഒഴിയരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി

  
backup
May 13 2016 | 19:05 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%b2

ജയ്പൂര്‍: വരള്‍ച്ചാ ദുരിതാശ്വാസം നല്‍കാതെ ഒഴിഞ്ഞു മാറരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി ആജ്ഞാപിച്ചു. വരള്‍ച്ചാ ദുരിതാശ്വാസത്തിന് നടപടികള്‍ കൈക്കൊള്ളുന്നതിനുപകരം ഫണ്ടില്ലെന്നു പറയുകയല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
വേനലവധിക്ക് ഉച്ചഭക്ഷണം സ്‌കൂളുകളില്‍ തുടരുകയാണ് വേണ്ടത്.
ഇതില്‍ മുട്ടയും പാലും ഉള്‍പ്പെടുത്തുകയും ചെയ്യുന്നതുവഴി ദുരിതാശ്വാസം 12 സംസ്ഥാനങ്ങളിലും എത്തിക്കാന്‍ കഴിയും.
സ്വരാജ് അഭിയാന്‍ എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പേരില്‍ യോഗേന്ദ്ര യാദവ്, പ്രശാന്ത് യാദവ് എന്നിവര്‍ ചേര്‍ന്നുനല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ഭക്ഷ്യധാന്യം വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെല്ലാം ലഭ്യമാക്കണമെന്നും വിളകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കാര്‍ഷിക വായ്പയും കന്നുകാലിത്തീറ്റയും ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കെല്ലാം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. റേഷന്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ ഭക്ഷ്യ വിഹിതം നിഷേധിക്കരുതെന്നും എല്ലാവര്‍ക്കും പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യം വിതരണം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
ഈ ഹരജിയില്‍ ആദ്യ ഭാഗം ഉത്തരവുകള്‍ കഴിഞ്ഞ ബുധനാഴ്ച കോടതി പുറപ്പെടുവിച്ചിരുന്നു.
വരള്‍ച്ച നിര്‍വചിക്കുന്നതു സംബന്ധിച്ച് നയരൂപീകരണം നടത്തണമെന്ന് കോടതി അന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇപ്പോള്‍ രണ്ടാം ഭാഗം ഉത്തരവുകളും നല്‍കിയതോടെ കേന്ദ്രം അതെങ്ങനെ നടപ്പാക്കുന്നെന്ന് കോടതി നിരീക്ഷിക്കും. തുടര്‍ന്ന് ആഗസ്റ്റ് ഒന്നിന് അതിന്റെ അവലോകനം നടത്തുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago