HOME
DETAILS

മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ചെറുക്കണം

  
backup
October 17 2016 | 19:10 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d

തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കണമെന്നും ഇതിന് നേതൃത്വം നല്‍കുന്ന പൊലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപകമായ പൊലിസ് വേട്ടയാണ് നടക്കുന്നതെന്നും സ്ഥാപന നടത്തിപ്പുകാരെ ക്രിമിനല്‍ കേസുകളില്‍ പെടുത്താന്‍ എന്‍.ഐ.എയും പൊലിസും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതായും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 'പീസ്' സ്‌കൂളുകളുടെ ഭാരവാഹികള്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്നെന്ന വ്യാജ ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. പീസ് സ്‌കൂളുകളില്‍ പല സമുദായത്തില്‍പെട്ട അധ്യാപകരുണ്ട്. അതിനെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും ചില പണ്ഡിതന്മാര്‍ മതത്തിന്റെ പേരില്‍ തെറ്റായ പ്രചാരണം നടത്തുന്നുണ്ട്. അതിനെ മുസ്‌ലിം ലീഗ് അനുകൂലിക്കുന്നില്ല. എന്നാല്‍ പണ്ഡിതന്മാരുടെ പേരില്‍ യു.എ.പി.എ ചുമത്തുന്നതിനോട് യോജിക്കാനാവില്ല. മതസൗഹാര്‍ദത്തെ ഹനിക്കുന്നതും തീവ്രവാദത്തെ വളര്‍ത്തുന്നതുമായ ഏത് നീക്കങ്ങളെയും എല്ലാകാലത്തും മുസ്‌ലിം ലീഗ് ശക്തമായി എതിര്‍ത്തിട്ടുണ്ട്. അതൊരു രാഷ്ട്രീയ ധര്‍മമായി ഇപ്പോഴും നിര്‍വഹിച്ചുപോരുന്നു. എന്നാല്‍ തീവ്രവാദത്തിന്റെ പേരില്‍ ന്യൂനപക്ഷ പ്രീഡനം നടത്തുന്നത് അംഗീകരിക്കാനാവില്ല.  ഇത് ഗൗരവമായി കണ്ട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹത്തില്‍ നിന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago