HOME
DETAILS
MAL
റോഡു വശങ്ങളിലെ അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യണം
backup
October 17 2016 | 19:10 PM
ആല: ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിവിധ റോഡുകളുടെ വശങ്ങള് അനധികൃതമായി കയ്യേറി കൃഷി മത്സ്യക്കച്ചവടം, മറ്റ് കച്ചവടങ്ങള്‍ എന്നിവ നടത്തുന്നവര്‍ സ്വമേധയാ ഈ മാസം 31 നകം നീക്കം ചെയ്യുകയോ ഒഴിഞ്ഞുപോകുകയോ ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആലാ പഞ്ചായത്ത് പ്രദെശത്ത് റോഡുകളുടെ വശങ്ങളില് നടക്കുന്ന അനധികൃത കയ്യേറ്റങ്ങളെ സംബന്ധിച്ച് ജനപ്രതിനിധികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വ്യാപകപരാതി ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടിക്ക് മുതിരുന്നതെന്ന് സെക്രട്ടറി പറഞ്ഞു.
കയ്യേറ്റം മൂലം ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനപുറമെ വിവിധ തരത്തിലുള്ള മലിനീകരണത്തിനും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായി സെക്രട്ടറി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."