വീണ്ടും റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാന്‍ നീക്കം
പൂച്ചാക്കല്‍: അരൂര്‍ അരൂക്കുറ്റി റോഡില്‍ ജപ്പാന്‍ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കല്‍ പണികള്‍ ഉടന്‍ തുടങ്ങും. ഇതിനെ തുടര്‍ന്ന് നിലവില്‍ ഇവിടെയുള്ളതിനേക്കാള്‍ ഗതാഗതക്കുരുക്ക് ഇനിയും രൂക്ഷമാകും. തി ങ്കളാഴ്ച തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസില്‍ എ.എം.ആരിഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് അൂര്‍ അരൂക്കുറ്റി റോഡില്‍ ജപ്പാന്‍ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാന്‍ ധാരണയായത്. അരൂര്‍ മണ്ഡലത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ബന്ധപ്പെട്ട വകുപ്പ് അധികാരികളുടെയും യോഗമാണ് എം.എല്‍.എ. വിളിച്ച് ചേര്‍ത്തത്.
മഴക്ക് മുമ്പ് കേബിള്‍ സ്ഥാപിക്കുന്നതിന് റോഡരിക് വെട്ടിപ്പൊളിച്ചതിനെ തുടര്‍ന്ന് നിലവില്‍ അരൂര്‍ അരൂക്കുറ്റി റോഡ് തകര്‍ന്ന് രൂക്ഷമായ ഗതാഗത പ്രശ്‌നം അനുഭവിക്കുകയാണ്. ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ ഇടുങ്ങിയ റോഡ് വഴി കടന്നു പോകുന്നത്. ഇതിനിടയില്‍ വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള കണ്ടെയ്‌നുകളും എത്താറുണ്ട്.
ഈ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് അരൂര്‍ അരൂക്കുറ്റി റോഡില്‍ നിരവധി സമരങ്ങളാണ് നടക്കാറുള്ളത്. ഇതിനിടയിലാണ് വീണ്ടും റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ ഇതെല്ലാം മുന്‍നിര്‍ത്തിയാണ് തിങ്കളാഴ്ച കൂടിയ യോഗം തീരുമാനം എടുത്തത്. പത്ത് ദിവസം കൊണ്ട് പൈപ്പ് സ്ഥാപിക്കല്‍ പണി പൂര്‍ത്തീകരിക്കണമെന്നാണ് തീരുമാനം. യോഗത്തില്‍ പി.ഡബ്ലിയു ഡി.റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിയറും, കേരള വാട്ടര്‍ അതോറിറ്റി എകസ്സിക്യൂട്ടീവ് എഞ്ചിനിയറും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."