ഓഫിസിനെ ചൊല്ലി തര്‍ക്കം; വ്യാപാരിവ്യവസായി സമിതി ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി
കായംകുളം: ഓഫീസിനെ ചൊല്ലി വ്യാപാരിവ്യവസായി ഏകോപന സമിതിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിച്ചു.പോലീസ് എത്തി ഓഫീസ് പൂട്ടി. സമിതിയുടെ കായംകുളം യൂണിറ്റ് ഓഫീസായ സസ്യമാര്‍ക്കറ്റിലെ വ്യാപാര ഭവനെ ചൊല്ലിയാണ് നസറുദ്ദീന്‍ വിഭാഗവും ഹസന്‍കോയ വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായത്.ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം.
കോടതിയില്‍നിന്നും തങ്ങള്‍ക്കനുകൂലമായ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് നസറുദ്ദീന്‍ വിഭാഗത്തിലെ ജില്ലാ പ്രസിഡന്റ് രാജുഅപ്സര, യൂണിറ്റ് പ്രസിഡന്റ് സിനില്‍ സബാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഓഫീസിലെത്തി.ഇതറിഞ്ഞ് ഹസന്‍കോയ വിഭാഗത്തിലെ നുജുമുദ്ദീന്‍ ആലുമ്മൂട്ടിലും സംഘവും എത്തി. നസറുദ്ദീന്‍ വിഭാഗം ഓഫീസ് പിടിച്ചെടുക്കാനുള്ള നീക്കം മറുഭാഗം തടഞ്ഞു.ഇതോടെ ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് എത്തി ഇരു വിഭാഗളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് പോലീസ് ഓഫീസ് താല്ക്കാലികമായിപൂട്ടി.ഇന്നു രാവിലെ ഇരുവിഭാഗത്തേയും ചര്‍ച്ചക്കായി പോലീസ് വിളിച്ചിരിക്കുകയാണ്.കോടതി ഉത്തരവിനെ കുറിച്ച് തങ്ങള്‍ക്കറിവില്ലെന്ന് നുജുമുദ്ദീന്‍ ആലുമ്മൂട്ടില്‍ പറഞ്ഞു.എന്നാല്‍ ഓഫീസിന്റെ അധികാരം കോടതി തങ്ങള്‍ക്കു വിട്ടുതന്നതിനാലാണ് എത്തിയതെന്നും രാജുഅപ്സര പറഞ്ഞു.കഴിഞ്ഞ കുറെ കാലങ്ങളായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ കായംകുളത്ത് തര്‍ക്കം നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."