HOME
DETAILS

പ്രചാരണം ഇന്ന് കൊട്ടിക്കയറും; വൈകിട്ട് അഞ്ചിന് ഫൈനല്‍ വിസില്‍

  
backup
May 13 2016 | 20:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്നു ഉച്ചയ്ക്കു ശേഷം പ്രചാരണം കൊട്ടിക്കയറും. വൈകിട്ട് അഞ്ചോടെ പരസ്യപ്രചാരണത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങും.
നാടും നഗരവും ഇളക്കിമറിച്ച പ്രചാരണത്തിനു ശേഷം ഏറെ പ്രതീക്ഷയിലാണു മൂന്നു മുന്നണികളും ജനവിധിക്കൊരുങ്ങുന്നത്. കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ വാദ്യമേളങ്ങളും തിറ-തെയ്യം കോലങ്ങളുമെല്ലാം വിവിധ കലാരൂപങ്ങളും അണിനിരത്താനുള്ള അരങ്ങൊരുക്കവും തുടങ്ങിയിട്ടുണ്ട്.


മണ്ഡലങ്ങളില്‍ പ്രദേശത്തിന്റെ സ്വഭാവത്തിനനുസരിച്ചുള്ള പ്രചാരണ രീതിയാണ് ഒരുക്കുന്നത്. അതേസമയം, പലയിടത്തും നഗരങ്ങളിലും തിരക്കുള്ള റോഡുകളിലും രാഷ്ട്രീയ നേതൃത്വവുമായി ആലോചിച്ച് അധികൃതര്‍ കലാശക്കൊട്ടിനു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ശബ്ദപ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ നാളെ പൂര്‍ണമായും നിശബ്ദ പ്രചാരണത്തിനാകും സ്ഥാനാര്‍ഥികള്‍ വിനിയോഗിക്കുക. കാണാന്‍ വിട്ടുപോയവരെ കാണുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായിരിക്കും സ്ഥാനാര്‍ഥികള്‍ സമയം കണ്ടെത്തുക.


ഏറെ പ്രത്യേകതകളുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. സുദീര്‍ഘമായ പ്രചാരണ കാലയളവില്‍ രാഷ്ട്രീയ വിഷയങ്ങള്‍ പലതും ചര്‍ച്ചയ്ക്കു വന്നു. വികസനത്തിലൂന്നിയായിരുന്നു തുടക്കത്തില്‍ പ്രചാരണ രംഗം കൊഴുത്തതെങ്കില്‍ പിന്നീട് സോളാറും ബാറും ഭൂമിയിടപാടുകളുമെല്ലാം പ്രചാരണായുധമായി.
ഇതേച്ചൊല്ലി ഇടത്, വലതു മുന്നണികള്‍ പരസ്പരം കൊമ്പുകോര്‍ത്തു. എന്‍.ഡി.എ പ്രചാരണത്തിനായി ബി.ജെ.പി ദേശീയ നേതാക്കള്‍ എത്തിയതോടെയാണു ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ പ്രചാരണ രംഗത്തു സജീവമായത്. പ്രചാരണത്തിന്റെ ഒരുഘട്ടത്തില്‍ വരെ മികച്ച പ്രകടനം കാഴ്ചവച്ച എന്‍.ഡി.എക്ക് ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രിയുടെ 'സൊമാലിയ പരാമര്‍ശം' തിരിച്ചടിയായി. പ്രചാരണ രംഗത്തു മേല്‍കൈ നേടാന്‍ ശ്രമിച്ച ബി.ജെ.പിക്ക് മോദിയുടെ പ്രസ്താവന വന്‍ തലവേദനയായിരിക്കുകയാണ്.


ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കുറ്റ്യാടിയിലാണ്. ഏറ്റവും കുറവ് എലത്തൂരും. കുറ്റ്യാടിയില്‍ 12 പേര്‍ മത്സരിക്കുമ്പോള്‍ ആറുപേര്‍ മാത്രമാണ് എലത്തൂരിലുള്ളത്. കോഴിക്കോട് നോര്‍ത്ത്-ഒന്‍പത്, കോഴിക്കോട് സൗത്ത്-11, കൊടുവള്ളി-എട്ട്, ബേപ്പൂര്‍-ഒന്‍പത്, കുന്ദമംഗലം-ഒന്‍പത്, തിരുവമ്പാടി-10, വടകര-11, നാദാപുരം-ഒന്‍പത്, കൊയിലാണ്ടി- 10, പേരാമ്പ്ര-എട്ട്, ബാലുശ്ശേരി-എട്ട് എന്നിങ്ങനെയാണു സ്ഥാനാര്‍ഥികള്‍.
ജില്ലയിലെ 13 മണ്ഡലങ്ങളിലും ആരു വിജയിക്കുമെന്നു പ്രവചിക്കാനാകാത്ത വിധം കടുത്ത മത്സരമാണു നടക്കുന്നത്. എന്‍.ഡി.എ കക്ഷികള്‍ ചിലയിടത്തെല്ലാം നേരിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇടതുപക്ഷവും യു.ഡി.എഫും തന്നെയാണു മത്സരരംഗത്തു നിറഞ്ഞുനില്‍ക്കുന്നത്.


ഏതെല്ലാം സീറ്റുകളില്‍ വെന്നിക്കൊടി പാറിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ കഴിയാത്ത അവസ്ഥയിലാണു മുന്നണികള്‍. എന്നാലും, അടിയുറച്ച കോട്ടകള്‍ ചതിക്കില്ലെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇടതു വലതു മുന്നണികള്‍.
കഴിഞ്ഞ തവണ 10 സീറ്റിലും വിജയിച്ചതിന്റെ നേട്ടം നിലനിര്‍ത്തുക മാത്രമല്ല മൂന്ന് സീറ്റുകള്‍ കൂടി പിടിച്ചെടുത്തു മുഴുവന്‍ മണ്ഡലങ്ങളും തങ്ങളുടെ കുത്തകയാക്കുമെന്ന വാശിയിലാണ് ഇടതുമുന്നണി. അതേസമയം, ജില്ലയില്‍ പ്രചാരണ രംഗത്തു വന്‍ മുന്നേറ്റം കാഴ്ചവച്ച കോണ്‍ഗ്രസ് ഇത്തവണ നല്ല പ്രതീക്ഷയിലാണുള്ളത്. അതിനനുസരിച്ചുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തവണ ചരിത്രം തിരുത്തിയെഴുതുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കൊടുവള്ളി, കോഴിക്കോട് സൗത്ത്, തിരുവമ്പാടി മണ്ഡലങ്ങള്‍ യു.ഡി.എഫ് മത്സരിച്ചു വിജയിച്ചതാണെങ്കിലും ഒന്നില്‍പോലും കോണ്‍ഗ്രസിന്റെ അംഗങ്ങളുണ്ടായിരുന്നില്ല. ലീഗ് ജയിക്കുന്ന മണ്ഡലങ്ങള്‍ക്കു പുറമെ കോണ്‍ഗ്രസിന്റേതായ പങ്കാളിത്തവും ജില്ലയില്‍ ഇത്തവണയുണ്ടാകുമെന്നാണു ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്.


ബേപ്പൂര്‍, കൊയിലാണ്ടി, കുന്ദമംഗലം, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങള്‍ നിര്‍ണായകമായാണ് എല്ലാവരും വിലയിരുത്തുന്നത്. ഇതിനിടയില്‍ മണ്ഡലങ്ങളില്‍ സ്വതന്ത്രന്മാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതൊന്നുമല്ല. ആരവങ്ങളും ആഘോഷങ്ങളുമൊന്നുമില്ലാതെ പ്രചാരണ രംഗത്ത് അദൃശ്യ സാന്നിധ്യമാണ് ഇത്തരം സ്വതന്ത്രന്മാരെങ്കിലും ഇവര്‍ കൊണ്ടുപോകുന്ന വോട്ടുകളാണു സ്ഥാനാര്‍ഥികളെ നൊമ്പരപ്പെടുത്തുന്നത്.
അതേസമയം, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം, എലത്തൂര്‍ എന്നിവ ബി.ജെ.പിയുടെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ്. ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ വി.വി രാജന്‍ മത്സരിക്കുന്ന എലത്തൂര്‍, കെ.പി ശ്രീശന്‍ മത്സരിക്കുന്ന കോഴിക്കോട് നോര്‍ത്ത്, സി.കെ പത്മനാഭന്‍ മത്സരിക്കുന്ന കുന്ദമംഗലം എന്നിവിടങ്ങളാണു ത്രികോണ മത്സരം കൊണ്ടു ശ്രദ്ധേയമാകുന്നത്. ഇവിടങ്ങളിലെല്ലാം അമിത്ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി ജയപ്രകാശ് നദ്ദ, രാജ്യസഭാ എം.പി സുരേഷ്‌ഗോപി തുടങ്ങിയ പ്രമുഖരെ തന്നെ ബി.ജെ.പി പ്രചാരണത്തിനായി എത്തിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago