ജയരാജനെതിരേ കെ. സുരേന്ദ്രന്‍ വിജിലന്‍സിന് മൊഴിനല്‍കി
തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരേ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വിജിലന്‍സിനു മൊഴിനല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ശ്യാംകുമാറിനു മുന്‍പാകെയാണ് സുരേന്ദ്രന്‍ ഇന്നലെ രാവിലെ വിജിലന്‍സ് ആസ്ഥാനത്തെത്തി മൊഴിനല്‍കിയത്.
വ്യവസായ വകുപ്പില്‍ ഇ.പി ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിജിലന്‍സ് അനുമതി നേടിയശേഷമാണു നിയമനങ്ങളെല്ലാം നടത്തിയതെന്ന് ഇ.പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത് ഇതിന്റെ തെളിവാണ്. നിയമനവുമായി സര്‍ക്കാരിന്റെ പക്കലുള്ള മുഴുവന്‍ ഫയലുകളും പിടിച്ചെടുക്കണമെന്നു സുരേന്ദ്രന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു. കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ ടി. ഉണ്ണികൃഷ്ണന്‍ കിന്‍ഫ്ര അസിസ്റ്റന്റ് മാനേജരായി നേരത്തേ ജോലി തരപ്പെടുത്തിയതു വ്യാജരേഖ ഹാജരാക്കിയാണ്. ഇപ്പോള്‍ ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം നേടിയതും വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടി ഫിക്കറ്റ് ഹാജരാക്കിയാണെന്നും അദ്ദേഹം ആരോപിച്ചു.
പൊതുമേഖലാ സ്ഥാപനമായ റൂട്രോണിക്‌സില്‍ നാലു നിയമനങ്ങള്‍ നടത്തിയതില്‍ ജയരാജന്‍ 30 ലക്ഷം രൂപ കൈക്കൂലി വാങ്ങി. രണ്ട് എന്‍ജിനീയര്‍മാരെയും രണ്ട് സൂപ്പര്‍വൈസര്‍മാരെയുമാണ് ഇവിടെ നിയമിച്ചത്. കെ.എസ്.ഡി.പി എം.ഡിയായി നിരവധി ആരോപണങ്ങള്‍ നേരിട്ട കെ.ബി ജയകുമാറിനെ സിഡ്‌കോ എം.ഡിയാക്കിയതിലും അഴിമതിയുണ്ട്.
ഖാദിബോര്‍ഡ് എം.ഡിയായിരുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രാമചന്ദ്രന്‍ ഐ.എ.എസിനെ മാറ്റി, വാട്ടര്‍ അതോറിറ്റിയില്‍ ക്ലാര്‍ക്കായ രാജീവന്‍ പിള്ളയെ നിയമിച്ചു. വിവാദവ്യവസായി വി.എം രാധാകൃഷ്ണന്റെ മകന്റെ ഭാര്യാപിതാവ് അശോക് കുമാറിനെ ക്ലേയ്‌സ് ആന്‍ഡ് സെറാമിക് എം.ഡിയായി തുടരാന്‍ അനുവദിച്ചതിലും അഴിമതിയുണ്ടെന്ന് സുരേന്ദ്രന്‍ വിജിലന്‍സിനു നല്‍കിയ പരാതിയില്‍ പറയുന്നു.
ആശാപുര ക്ലേ ഫാക്ടറി എം.ഡിയായിരുന്ന സതീഷിനെ കുണ്ടറ ക്ലേയ്‌സ് ആന്‍ഡ് സെറാമിക് എം.ഡിയായി നിയമിച്ചതിലും അഴിമതിയുണ്ട്. ആരോപണങ്ങള്‍ക്കെല്ലാമുള്ള തെളിവുകളും സുരേന്ദ്രന്‍ വിജിലന്‍സിനു കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."