HOME
DETAILS

മുസ്‌ലിം ബുദ്ധിജീവി എന്ന ഹിഡന്‍ അജന്‍ഡ

  
backup
October 17 2016 | 19:10 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%ac%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8

ഈയിടെ മാധ്യമങ്ങളില്‍ വല്ലാതെ സജീവമായിത്തുടങ്ങിയ പ്രയോഗമാണ് 'മുസ്‌ലിം ബുദ്ധിജീവി' എന്നത്. സെക്യുലര്‍  ആക്ടിവിസ്റ്റുകളെ മുസ്‌ലിം ആക്കി ചുരുക്കുന്നതിന്റെ ലാഭം പങ്കിട്ടെടുക്കുന്നവര്‍ ഏറെയാണ്. മുസ്‌ലിംകളുടെ പൊതുബോധത്തിനെതിരേയും ശരീഅത്തിനെതിരേയും സംസാരിക്കുന്നവര്‍ മാത്രമാണ് മുസ്‌ലിംബുദ്ധിജീവിയാകുന്നത്. മതത്തിന്റെ മൗലികതയ്ക്കാവശ്യമില്ലാത്ത ഇത്തരം ബുദ്ധിജീവികളെ മതവിരുദ്ധര്‍ക്കും ന്യൂനപക്ഷ വിരോധികള്‍ക്കുമാണ് ഏറെ ആവശ്യം. അവരെ ബുദ്ധിജീവികളാക്കലല്ല പ്രധാനം, അവരല്ലാത്തവരെ മന്ദബുദ്ധികളാക്കലാണ്. കാര്യങ്ങള്‍ ഇവ്വിധമായതില്‍ പിന്നെ മതത്തിന്റെ ശരിതെറ്റുകള്‍ ബുദ്ധിജീവികള്‍ തീരുമാനിക്കുന്ന സ്ഥിതിയായി. മതദര്‍ശനങ്ങളുടെ ജനകീയ സാധ്യതകളെ സാംസ്‌കാരിക വല്‍ക്കരിക്കുകയെന്ന വ്യാജേന വിശ്വാസത്തിന്റെ തനിമയെ അവര്‍ തല്ലിക്കെടുത്തി. മതം അനുവദിക്കുന്ന മതേതരത്വത്തിനു പകരം മതത്തിനകത്ത ്പുന:മതേതര വല്‍ക്കരണത്തിന് കാഹളം കൂട്ടി. മുസ്‌ലിം ബുജികള്‍  മറ്റൊരു ഇസ്്‌ലാമുണ്ടാക്കി എന്നു പറയുന്നതാവും ഏറെ ശരി.

ഇസ്്‌ലാമിന്റെ മൗലിക സാരാംശങ്ങളെ നിരന്തരം പൊതുവേദികളില്‍ വച്ച് ആക്ഷേപിക്കുന്ന ഇവര്‍ മതത്തിന്റെ ആഭ്യന്തരകാര്യങ്ങളെ ആദ്യം സാമൂഹികവല്‍ക്കരിക്കുകയും പിന്നീട് കടന്നാക്രമിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരക്കാരെ വേദിയും പേജും നല്‍കി പുലര്‍ത്തിപ്പോരുന്നതിന്റെ പിന്നില്‍ കൃത്യമായ ചില അജന്‍ഡകള്‍ ഉണ്ട്. ഇതരമതങ്ങളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അതാത് മതപണ്ഡിതരെ ഏല്‍പ്പിക്കുന്ന സെക്യുലര്‍ മീഡിയകള്‍ മുസ്്‌ലിം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മതവിരുദ്ധരായ ഇത്തരം തനിയുക്തിവാദികളുടെ കൈകളിലാണ് കാലങ്ങളായി ഏല്‍പ്പിക്കുന്നത്. 1986 ലെ ശരീഅത്ത് ഭേദഗതി വിവാദ കാലം മുതലാണ് ഇവര്‍ ഇസ്്‌ലാമവതരിപ്പിക്കുവാന്‍ ക്ഷണിക്കപ്പെട്ടു തുടങ്ങുന്നത്. അവരുന്നയിച്ച് വരുന്ന യുക്തി ഭദ്രതയോ തത്വദീക്ഷയോ ഇല്ലാതെയുള്ള മുന്‍ധാരണാത്മകമായ ആരോപണങ്ങള്‍ക്ക് പതിറ്റാണ്ടുകളായ ഒരേ നിറവും മണവുമാണ്.

ഇവിടെ വേറൊരു താത്വിക പ്രശ്‌നംകൂടിയുണ്ട്. നാളിതുവരെയായി കേരളത്തില്‍ ഒരു ഹിന്ദു ബുദ്ധിജീവിയോ, ക്രിസ്ത്യന്‍ ബുദ്ധിജീവിയോ രംഗത്തുവന്നതായി കാണുന്നില്ല. അതിനര്‍ഥം മുസ്‌ലിം സമൂഹത്തിന്റെ പ്രധാന ഉല്‍സാഹം ബുദ്ധിജീവികളെ ഉല്‍പ്പാദിപ്പിക്കലാണെന്നല്ല. ഇതര സമുദായത്തിനകത്തെ സെക്യുലര്‍ ബുദ്ധിജീവികളെ അവരോ അപരരോ അവരുടെ മതങ്ങളുടെ വരവ് പുസ്തകങ്ങളിലേക്ക് ചേര്‍ത്തെഴുതുന്നില്ല. അങ്ങനെയാണെങ്കില്‍ സി.ജെ. തോമസ് ക്രിസ്ത്യന്‍ ബുദ്ധിജീവിയും വി.ടി. ഭട്ടതിരിപ്പാട് നമ്പൂതിരി ബുദ്ധിജീവിയും എം. ഗോവിന്ദന്‍ നായര്‍  നായര്‍ ബുദ്ധിജീവിയും പി.കെ ബാലകൃഷ്ണപിള്ള ഈഴവ ബുദ്ധിജീവിയുമാകുമായിരുന്നു. ആക്ടിവിസ്റ്റുകളെയും  പുരോഗമനവാദികളെയും അവര്‍  ജനിച്ചു വളര്‍ന്ന മത-ജാതികളിലേക്ക് ചേര്‍ത്ത് ബുദ്ധിജീവിപ്പട്ടം നല്‍കുന്നത് ധൈഷണിക വര്‍ഗീയതയെ ഉണര്‍ത്താനേ ഉപകരിക്കുകയുള്ളൂ.
 
മുസ്‌ലിം സമുദായത്തിനകത്തെ അഭ്യസ്തവിദ്യരില്‍  പോലും പീഡിതബോധം തിരുകിക്കയറ്റി അവരുടെ ആത്മവീര്യം നിര്‍വീര്യമാക്കുകതന്നെയാണ് ലക്ഷ്യം. അപ്പോള്‍, ദേശീയതയോടും സെക്യുലറിസത്തോടും സ്വാതന്ത്ര്യലബ്ധി അതിന്റെ വാര്‍ധക്യത്തിലെത്തിയിട്ടും, മുസ്‌ലിംകള്‍ക്ക് അലിഞ്ഞുചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് സ്ഥാപിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നതാകാം ശരി.  മുസ്‌ലിം എന്ന നാമത്തെ ഒരുതരം അപരത്വവല്‍ക്കരണം നടത്തി വേറിട്ടും വരയിട്ടും നിര്‍ത്താനാണ് അവര്‍ക്കിമ്പം.

ജനാധിപത്യം അനുവദിക്കുന്ന ആവിഷ്‌ക്കാര വൈവിധ്യങ്ങള്‍ മുസ്‌ലിംകള്‍ക്കും അവകാശപ്പെട്ടതാണ്.  അവര്‍ക്ക് മാത്രം സ്വത്വ വിഭാഗീകരണവും സ്വത്വ രാഷ്ട്രീയവും എന്നത് ശരിയല്ല. മുസ്‌ലിം ബുദ്ധിജീവി എന്നത് പടികടന്ന് 'മുസ്‌ലിംയുക്തിവാദി', 'മുസ്‌ലിംനിരീശ്വരവാദി', തുടങ്ങിയ അസംബന്ധങ്ങളിലേക്കും 'മുസ്‌ലിംമോഷ്ടാവ് ', 'മുസ്‌ലിംഅഴിമതിവീരന്‍', 'മുസ്‌ലിംവേശ്യ' തുടങ്ങിയ ആക്ഷേപ ഹാസ്യങ്ങളിലേക്കും മാധ്യമ വിശകലനങ്ങള്‍ ദിശതെറ്റുന്ന കാലം അസംഭവ്യവുമൊന്നുമല്ല.

മതത്തിന്റെ പ്രമാണികതയുമായി ബന്ധപ്പെട്ട ഒരു വിഷയംകൂടി ഇവിടെയുണ്ട്. കണിശവും കര്‍ശനവുമായ ഇസ്്‌ലാമിന്റെ ആദര്‍ശ സംഹിതയും അനുഷ്ഠാന സംവിധാനവും സമഗ്രവും അന്യൂനവുമാണെന്നും സര്‍വകാലികവും സകലജനീനമാണെന്നും വിശ്വസിക്കല്‍ മതത്തിന്റെ നിര്‍ബന്ധ കീര്‍ത്തനങ്ങളിലൊന്നാണ്. കാലാനുസൃതമായി വന്നുചേരുന്ന സാമൂഹിക ജീര്‍ണതകള്‍ക്കെതിരേ അകത്തുനിന്ന് അടരാടുന്ന പരിഷ്‌കര്‍ത്താക്കള്‍ സ്വാഭാവികമാണ്. പ്രാമാണികമായ സങ്കലന വ്യവകലനങ്ങള്‍ അവര്‍ നടത്തില്ല. മറിച്ച് മതത്തിന്റ നിലപാടുകളെ സ്വേഷ്ടപ്രകാരം വ്യാഖ്യാനിക്കുന്നതിനെതിരേയാണ് സകല പരിഷ്‌കര്‍ത്താക്കളും രംഗത്ത് വന്നത്. ഓരോ നൂറ്റാണ്ടിലും  കാലഘട്ടത്തിലും ഓരോ മുജദ്ദിദ്ദ് (പരിഷ്‌കര്‍ത്താവ്) സമുദായത്തിലുണ്ടാകുമെന്ന് പ്രവാചക വചനമുണ്ട്.  പക്ഷെ ഇന്നത്തെ ലിബറല്‍ വീക്ഷണത്തില്‍ സെക്യുലര്‍ മാനദണ്ഡമനുസരിച്ച് അത്തരം പരിഷ്‌കര്‍ത്താക്കള്‍ മതമൗലിക വാദികളാണ്.

ഇമാം ഗസ്സാലിയെയും ശാഹ്‌വ വലിയുല്ലാഹിദ്ദഹ് ലവിയെയും അഹ്മദ് സര്‍ഹിന്ദി (റ) യേയും ആരും മുസ്‌ലിംബുദ്ധിജീവിയായി പരിഗണിക്കാറില്ല. പണ്ഡിതരും പരിഷ്‌കര്‍ത്താക്കളും  മാത്രമാണവരെന്നാണല്ലോ പൊതുധാരണ. മാത്രവുമല്ല അത്തരക്കാരില്‍ പലരും ഉഗ്രവാദികളും യാഥാസ്ഥിതികരുമാണ് ലോകത്തിന്റെ കണ്ണില്‍.

ബുദ്ധിജീവിയെന്ന വിശേഷണ നാമത്തിന്റെ സാങ്കേതികാര്‍ഥം മതപരമായി അംഗീകരിക്കാമെങ്കിലും മതത്തിന്റെ കാര്യത്തില്‍ അംഗീകരിക്കാനാകില്ല. ആശയലോകത്ത് ചെറുതോ വലുതോ ആയ സൃഷ്ടികള്‍  ഉല്‍പ്പാദിപ്പിക്കുന്നവരാണ് ബുദ്ധിജീവികള്‍. അറിവിന്റെയും അനുഭവത്തിന്റെയും പിന്‍ബലത്തില്‍ ആലോചനയുടെ മുന്നേറ്റത്തിലൂടെ നടപ്പുരീതികളെ പ്രകോപിപ്പിച്ചും സ്വപ്ന സങ്കല്‍പ്പങ്ങളെ പ്രചോദിപ്പിച്ചും വിശ്വാസത്തിന് കോമണ്‍സെന്‍സ് പകരാന്‍ പാടുപെടുന്നവരാണ് ബുദ്ധിജീവിയെങ്കില്‍ അത്തരം  ഒരു മുസ്്‌ലിം ബുദ്ധിജീവി ഇസ്‌ലാം മതത്തിനാവശ്യമില്ല. അതുകൊണ്ട് അത്തരക്കാരെ സെക്യുലര്‍ ബുദ്ധിജീവി എന്നു വിളിക്കുന്നതുതന്നെയാണ് അക്ഷരാര്‍ഥത്തില്‍ ശരി.

സാമൂഹിക മണ്ഡലങ്ങളില്‍ നിന്ന് 'മുസ്‌ലിമിനെ' മാത്രം കണ്ടെത്തുക വഴി സമുദായത്തിന്റെ പൊതുസ്വരങ്ങള്‍ കെട്ടടങ്ങുകയും അരികുവല്‍ക്കരണം അനിയന്ത്രിതമാവുകയുമാണ് ചെയ്യുന്നത്.

മതേതരമായ പൊതുബോധത്തില്‍നിന്ന് മുസ്‌ലിം സിംബലുകള്‍ അടര്‍ത്തിയെടുത്ത് അപരവല്‍ക്കരണം നടത്തുന്നത് ദേശീയ-പ്രാദേശിക മാധ്യമങ്ങളുടെ പൊതുസ്വഭാവമായിരിക്കുന്നു. വാക്കുകള്‍ക്ക്  വാളിനേക്കാള്‍ അധീശത്വമുള്ള കാലമാണിത്. പദപ്രയോഗങ്ങളുടെ ദുരുപയോഗങ്ങള്‍ ബഹുസ്വരതയുടെ അന്തസത്തക്ക് കളങ്കമേല്‍പ്പിക്കുമ്പോഴാണ് സാംസ്‌കാരികഫാസിസം മീഡിയ സംസ്‌കാരത്തെ കീഴ്‌പ്പെടുത്തുന്നത്. വേറിട്ട് നിര്‍ത്താന്‍ വേണ്ടി മാത്രം മുസ്‌ലിം എന്ന വാക്ക് ഉപയോഗിക്കുന്ന ദേശീയ മാധ്യമശൈലിയെ യോഗിന്ദര്‍ സിക്കന്ത്, അജിത് സാഹിയുമായി നടത്തിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.  മുസ്‌ലിംഭീകരത, ഇസ്‌ലാമിക് ടെററിസം, മുസ്്‌ലിം വോട്ടുകള്‍ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ വിഷയത്തിന്റെ വസ്തുകണിശതയെ സൂചിപ്പിക്കാന്‍ വേണ്ടിയല്ലാതെ, പൊതു വൈകാരികതയെ ഉണര്‍ത്താന്‍ വേണ്ടി ചേര്‍ത്തെഴുതുന്ന ശൈലിയാണ് വിമര്‍ശിക്കപ്പെടുന്നത്.  

മുത്വലാഖുമായി ചേര്‍ത്ത് ഇത്തരം ഒരു വിശദീകരണം ആവശ്യമാകുന്നത് ശരീഅത്തിന്റെ കാര്യം പറയാന്‍ ശരീഅത്ത് വിമര്‍ശകരായ മുസ്്‌ലിം നാമധാരികളായ ബുജികളായതിനാലാണ്. മതത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളെ വിശകലനം ചെയ്യേണ്ടത് മതത്തില്‍ അവഗാഹമുള്ള മതപണ്ഡിതര്‍ തന്നെയാണ്. ഇസ്്‌ലാമേതര മതങ്ങളുടെ വിഷയത്തില്‍ ഇത് പാലിക്കുന്ന മാധ്യമങ്ങള്‍ സെക്യുലര്‍ ബുദ്ധിജീവികളെ മുസ്്‌ലിം ബുദ്ധിജീവികളായി അവതരിപ്പിക്കുന്നതിലെ അസാംഗത്യമാണിവിടെ ചര്‍ച്ചയാകേണ്ടത്.

               അവസാനിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  19 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  19 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  19 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  19 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  19 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  19 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  19 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  19 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  19 days ago