മോദി സര്‍ക്കാര്‍ രാജ്യത്തെ പിറകോട്ട് വലിക്കുന്നു: ഗുലാം നബി ആസാദ്
കുന്ദമംഗലം: മോദി സര്‍ക്കാര്‍ രാജ്യത്തെ പിറകോട്ടു വലിക്കുകയാണെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. കാരന്തൂരില്‍ കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ടി. സിദ്ദീഖിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 60 വര്‍ഷക്കാലം യു.ഡി.എഫ് കേരളത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളല്ലാതെ മോദി സര്‍ക്കാര്‍ ഇതുവരെ കേരളത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല.
കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ കേരളത്തിനു പ്രത്യേക പരിഗണന ലഭിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളമാണ്. ആരോഗ്യ രംഗത്തു കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയത്. കേരളത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവനകളാണ് മോദിയുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനു കേരളീയര്‍ തെരഞ്ഞെടുപ്പില്‍ തക്കതായ മറുപടിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇ. അബ്ദുറഹ്മാന്‍ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ. മൂസ മൗലവി, ഖാലിദ് കിളിമുണ്ട, പി. മൊയ്തീന്‍ മാസ്റ്റര്‍, വിനോദ് പടനിലം, എം.പി കേളുക്കുട്ടി, എ. ഷിയാലി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു നെല്ലൂളി പ്രസംഗിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി. മാധവദാസ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."