വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം തട്ടിയ ആള് അറസ്റ്റില്‍
കൊച്ചി:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപ തട്ടിയ ആള് അറസ്റ്റില്‍. തൃശൂര്‍ പാളയംപറമ്പ് വിന്തല പോള്‍ ആന്റണി (61)യെയാണ് സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ കുറ്റിക്കാട്ട് സ്വദേശികളായ ബ്രിയോ കുരിയന്‍, ലിന്സണ് എന്നിവരുടെ പരാതി പ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. പരാതിക്കാര്‍ക്ക് പോളണ്ടില്‍ ജോലി തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് ഓരോ ലക്ഷം രൂപ വാങ്ങിയശേഷം ഒളിവില്‍ കഴിയുകയായിരുന്നു. പണം വാങ്ങിയശേഷം ചിറ്റൂര്‍ റോഡില്‍ നടത്തിയിരുന്ന അല്‍-അമല്‍ എന്റര്‍പ്രൈസസ് മാന്‍ പവര്‍ കണ്‍സള്‍ട്ടന്റ്സ് എന്ന സ്ഥാപനം പൂട്ടുകയും പിന്നീട് സണ്‍ പോയിന്റ് എന്ന പേരില്‍ മറ്റൊരു സ്ഥാപനം തുടങ്ങിയതായും പൊലീസ് പറഞ്ഞു.
വിദേശത്ത് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് ആകര്‍ഷകമായ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. ഇതിനിടെ കളമശേരിയിലെ ഒരു സ്ഥാപനത്തില്‍ വിദേശ ജോലിക്കായി ഇയാള്‍ ഇന്റര്‍വ്യൂ നടത്തുന്ന വിവരം പൊലിസിന് ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. വിദേശത്തേക്ക് ആളുകളെ കയറ്റിവിടുന്നതിനുവേണ്ട ലൈസന്‍സോ കോര്‍പ്പറേഷന്റെ അനുമതിയോ ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പ്രിന്‍സിപ്പല്‍ എസ് ഐ എസ് വിജയശങ്കര്‍ പറഞ്ഞു.പന്ത്രണ്ട് വര്‍ഷമായി എറണാകുളത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായതിനല് കൂടുതല്‍ പേര് തട്ടിപ്പിനു വിധേയമായിട്ടുണ്ടാകും എന്നാണ് പൊലീസ് കരുതുന്നത്.
എറണാകുളം അസിറ്റന്റ് കമ്മിഷണര്‍ കെ ലാല്‍ജി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ അനന്തലാല്‍, എസ്.ഐമാരായ എസ്.വിജയശങ്കര്‍, ഡി.ദീപു, എം.ജി.ശ്യം, സീനിയര്‍ സി.പി.ഒ കെ.സുധീര്‍, ഷാജി, സി.പി.ഒമാരായ സജീവ്.പി.ബി, സുധീര്‍ബാബു, കെ.ആര്.രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."