HOME
DETAILS

വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് പദ്ധതി നടപ്പിലാക്കും: എം.പി

  
backup
October 17 2016 | 19:10 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0-2


ആലുവ: ചാലക്കുടി മണ്ഡലത്തിലെ 14 വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് പദ്ധതി നടപ്പിലാക്കുമെന്ന് ഇന്നസെന്റ് എം.പി. ഓരോ അസംബ്ലി മണ്ഡലത്തിലും രണ്ട് സ്‌കൂള്‍ വീതമാണ് പദ്ധതിയായി തെരെഞ്ഞെടുക്കുക. ഒരു കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി ചിലവഴിക്കുക. ചാലക്കുടി മണ്ഡലത്തില്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കാനും തീരുമാനമായതായി എം.പി. അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍പ്പെടുത്തി കാലടി മുതല്‍ അതിരപ്പിള്ളി വരെ ഉള്‍പ്പെടുത്തിയായിരിക്കും ടൂറിസം പദ്ധതി.
തീര്‍ഥാടക കേന്ദ്രങ്ങളും, ടൂറിസം കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയുള്ള രണ്ടുതരം പദ്ധതികളാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന പദ്ധതിയായിരിക്കും നടപ്പിലാക്കുക. ഇതിനായി 50 കോടി രൂപയാണ് പ്രാഥമിക ചിലവായി കണക്കാക്കുന്നതെന്നും എം.പി. അറിയിച്ചു.
സംസ്ഥാനത്തെ ജാതി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ജാതിക്കയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള പഠന ഗവേഷണ കേന്ദ്രം നക്ക്‌ചെക്ക് പാര്‍ക്ക് കാലടിയില്‍ ആരംഭിക്കുവാനും തീരുമാനമായതായും എം.പി. അറിയിച്ചു. മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  24 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  37 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  44 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago