HOME
DETAILS

കുടിവെള്ളക്ഷാമം: നടപടികള്‍ കാര്യക്ഷമമല്ലന്ന് ആരോപണം

  
backup
October 17 2016 | 19:10 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3


മുവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാതെ എല്‍ദോ എബ്രാഹാം എം.എല്‍.എ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോട്ടം നടത്തുകയാണന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.പി എല്‍ദോസ് ആരോപിച്ചു.
ഉയര്‍ന്ന പ്രദേശങ്ങളിലും, വെള്ളം ലഭിക്കാത്ത സ്ഥലങ്ങളിലും വേനല്‍ കാലത്ത് ടാങ്കര്‍ ലോറികളില്‍ സര്‍ക്കാര്‍ ചിലവില്‍ വെള്ളമെത്തിക്കുകയായിരുന്നു മുന്‍ കാല ഘട്ടത്തില്‍ ചെയ്തിരുന്നത്. എന്നാല്‍ ജലവിതരണം സന്നദ്ധ സംഘടനകളെ ഏല്‍പ്പിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നം ഒളിച്ചോട്ടം നടത്താനാണ് എം.എല്‍.എയുടെ തീരുമാനം.
പെരിയാര്‍വാലി, എം.വി.ഐ.പി കനാലുകള്‍ അറ്റകുറ്റപണി നടക്കാത്തതും കനാലുകള്‍ ശുചീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതും മൂലം കനാലുകളില്‍ വെള്ളം തുറന്ന് വിടാന്‍ കഴിയാതെ വന്നിരിക്കുകയാണ്. കനാലുകളിലൂടെ വെള്ളമെത്തിയാല്‍ താഴ്ന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. അടിയന്തിരമായി കനാലുകള്‍ നന്നാക്കി ജലവിതരണം ആരംഭിക്കാതെയും, ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലം വിതരണം ചെയ്യാതെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയില്ല. ഏത് വിഷയത്തിലും യോഗം നടത്തി വാര്‍ത്ത സൃഷ്ടിക്കലല്ലാതെ സ്വയം ചേയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ എം.എല്‍.എ തയ്യാറാകുന്നില്ലെന്നും എല്‍ദോസ് കുറ്റപെടുത്തി. അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അതിശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  a month ago
No Image

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും പുടിനും 

Saudi-arabia
  •  a month ago
No Image

ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ

Kerala
  •  a month ago
No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago
No Image

പതിനെട്ടാം പടി കയറുമ്പോല്‍ പൊലിസുകാരന്‍ കരണത്തടിച്ചെന്ന പരാതി: പൊലിസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്

uae
  •  a month ago