യു.ഡി.എഫ് റിട്ടേണിങ് ഓഫിസര്‍ക്കു പരാതി നല്കി
താമരശ്ശേരി: കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ റസാഖ് മാസ്റ്റര്‍ക്കെതിരേ എല്‍.ഡി.എഫ് ആസൂത്രിതമായി വ്യക്തിഹത്യയും കുപ്രചാരണവും നടത്തുന്നുവെണ്ടന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും കാണിച്ച് യു.ഡി.എഫ് കമ്മിറ്റി ജില്ലാ റിട്ടേണിങ് ഓഫിസര്‍ക്കു പരാതി നല്കി.
1998ല്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയായിരിക്കെ പുളിയുള്ളതില്‍ മുഹമ്മദ് എന്നയാള്‍ക്കുള്ള വീട് നിര്‍മാണത്തിനുള്ള ധനസഹായം എം.എ റസാഖ് മാസ്റ്റര്‍ എഴുതിയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ആരോപണമടങ്ങിയ വീഡിയോ നാടുതോറും എല്‍.ഡി.എഫ് പ്രചാരണ ഭാഗമായി പ്രചരിപ്പിക്കുന്നുണ്ട്.
മേല്പറഞ്ഞ ആരോപണത്തിലെ പരാതിക്കാരന്, താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി തെറ്റിദ്ധാരണമൂലമുണ്ടായതാണെന്നു ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വിട്ടയച്ചതാണെന്നും ആരോപണം വ്യക്തിഹത്യ ഉദ്ദേശിച്ചുള്ളതാണെന്നും സ്ഥാനാര്‍ഥി എം.എ റസാഖ് മാസ്റ്ററും ഡി.സി.സി സെക്രട്ടറി എ. അരവിന്ദനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെയും ഒരുവിഭാഗം പ്രവര്‍ത്തകരുടെയും കള്ള പ്രചാരണം അവസാനിപ്പിക്കുന്നതിനു ശക്തമായ നടപടിയെടുക്കണമെന്നു കാണിച്ച് ജില്ലാ റിട്ടേണിങ് ഓഫിസര്‍, താമരശ്ശേരി ഡിവൈ.എസ്.പി, കൊടുവള്ളി സി.ഐ എന്നിവര്‍ക്കാണു പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."