വീടിനുള്ളില്‍ കയറിയ തെരുവുനായ ബാലനെ കടിച്ചുകീറി
കൊട്ടാരക്കര: വീടിനുള്ളില്‍ കടന്ന തെരുവുനായ പത്തുവയസുകാരനെ കടിച്ചു കീറി. കുട്ടിയെ രക്ഷപ്പെടുത്താനെത്തിയ വല്യമ്മക്കും കടിയേറ്റു.
സംഭവം കണ്ട വയോധികന് കുഴഞ്ഞുവീണു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പൂവറ്റൂര്‍ പടിഞ്ഞാറ് പെരുമ്പറ കിഴക്കതില്‍ ജയശ്രീ(39), സഹോദരിയുടെ മകന് ഗൗതം(10) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. കുട്ടി വീട്ടിലെ മുന്‍വശത്തെ മുറിയില്‍ കസേരയില്‍ ഇരിക്കവേ, തുറന്ന് കിടന്ന വാതിലിലൂടെ നായ അകത്തേക്ക് ഓടിയെത്തി കടിക്കുകയായിരുന്നു. ഇതുകണ്ട് നിലവിളിച്ചുകൊണ്ട് ഓടിയെത്തിയ ജയശ്രീയെയും നായ കടിച്ചു. ഇരുവരെയും നായ കടിയ്ക്കുന്നത് തൊട്ടടുത്ത് തന്നെയിരുന്നു കണ്ട മുത്തശ്ശന് നാരായണപിള്ള(82)യ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഗൗതമിന്റെ മാതാവ് നായയുടെ വായിലേക്ക് ചൂല് തിരുകി കയറ്റിയാണ് അതിനെ ഓടിച്ചത്. പരുക്കേറ്റ രണ്ടുപേരെയും കുഴഞ്ഞുവീണ വയോധികനെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."