കെ.ആര്‍.എല്ലിലെ വാതകച്ചോര്‍ച്ച: സ്‌കൂള്‍ മാറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കൊച്ചിന്‍ റിഫൈനറിയില്‍ വാതകച്ചോര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ അമ്പലമുകളിലെ സര്‍ക്കാര്‍ സ്‌കൂള്‍ മാറ്റി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വി.പി.സജീന്ദ്രന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വാതകച്ചോര്‍ച്ചയുണ്ടായപ്പോള്‍ ചില കുട്ടികള്‍ കുഴഞ്ഞുവീണിരുന്നു. ഏതുപ്ലാന്റില്‍ നിന്നാണ് വാതകം ചോര്‍ന്നതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിഫൈനറിയുടെ നിര്‍ഗമന കുഴല്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം 29ന് കൊച്ചിന്‍ റിഫൈനറീസില്‍ നിന്നുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് അമ്പലമുകള്‍ കുഴിക്കാട് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 30 കുട്ടികള്‍ കുഴഞ്ഞു വീണത്. ഈ പശ്ചാത്തലത്തില്‍ ഫാക്ടറികളില്‍ വാതകച്ചോര്‍ച്ച മൂലമുണ്ടാകുന്ന ദുരന്തങ്ങളില്‍പ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എന്‍വയോണ്‍മെന്റ് റിലീഫ് ഫണ്ട് രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി എടുക്കാന്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പു തീരുമാനിച്ചിരുന്നു. കൊച്ചിന്‍ റിഫൈനറീസിലെ വാതകച്ചോര്‍ച്ച മൂലം അപകടത്തിലായവരെ കുറിച്ചും സുപ്രഭാതം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."