HOME
DETAILS

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് കുറയ്ക്കാന്‍ നീക്കം

  
backup
October 17 2016 | 19:10 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3-2

കണ്ണൂര്‍:സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന് വിതരണത്തില്‍ ഗണ്യമായി കുറവു വരുത്താന്‍ ആരോഗ്യവകുപ്പിന്റെ 'വാക്കാല്‍' നിര്‍ദേശം. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മുഖേന എല്ലാ ആശുപത്രി സൂപ്രണ്ടുമാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഇതുപ്രകാരം അടുത്തവര്‍ഷം ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷമാകും. ദിവസങ്ങള്‍ക്കു മുമ്പാണ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശമെത്തിയത്. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാതെ ആരോഗ്യ വകുപ്പ് നേരിട്ട് 'രഹസ്യനിര്‍ദേശം'നല്‍കുകയായിരുന്നു.സാധാരണ നിലയില്‍ ആവശ്യപ്പെടുന്ന മരുന്നിന്റെ അളവ് കഴിഞ്ഞ മൂന്ന് വര്‍ഷം ഉപയോഗിച്ച മരുന്നിന്റെ ആനുപാതികം കണക്കാക്കിയാണ് വിതരണം ചെയ്യാറുള്ളത്. എന്നാല്‍ ആവശ്യപ്പെടുന്ന മരുന്ന് മിക്ക ആശുപത്രികള്‍ക്കും ലഭിക്കാറില്ല.
ഇതു പരിഹരിക്കാന്‍ കൂടുതല്‍ ആവശ്യപ്പെടുന്നതും പതിവാണ്. എങ്കിലും വര്‍ഷാവസാനത്തോടെ മരുന്ന് തികയാത്ത സാഹചര്യമുണ്ടാകാറുണ്ട.്ണ്ടണ്ട എന്നാല്‍ പുതിയ നിര്‍ദേശം വരുന്നതോടെ വന്‍ മരുന്ന് ക്ഷാമമാണ് സര്‍ക്കാര്‍ ആശുപത്രികളെ കാത്തിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ 400 കോടിയുടെ മരുന്നിനാണ് ആരോഗ്യ വകുപ്പ് ഓര്‍ഡര്‍ നല്‍കിയതെങ്കില്‍ ഇക്കുറി 300 കോടിയായി ചുരുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിര്‍ദേശമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.
ഇതിന്റെ ആദ്യപടിയാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കുള്ള നിര്‍ദേശം. 2017 ന്റെ അവസാനം  സര്‍ക്കാര്‍ ആശുപത്രികളില്‍ രൂക്ഷമായ മരുന്നു ക്ഷാമം നേരിടുമെന്നും ഇതുമായി ബന്ധപ്പെട്ട് രംഗത്തുവരാനും കെ.ജി.എം.ഒ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വേദന സംഹാരികളും പ്രഷര്‍, ഷുഗര്‍ തുടങ്ങിയവയ്ക്കുള്ള അവശ്യമരുന്നുകളും പുതിയ പട്ടികയില്‍ നിന്നു മാറ്റി പകരം വിലകൂടിയ കമ്പനികളുടെ മരുന്നുകള്‍ ലഭ്യമാക്കാനും നീക്കം നടക്കുന്നുണ്ട്.
ഇതോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന സാധാരണ രോഗികള്‍ക്ക് മരുന്നുകള്‍ പുറത്തു നിന്നു വാങ്ങേണ്ട അവസ്ഥയുണ്ടാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago