ജനസമ്പര്‍ക്ക പരിപാടി: ഇതുവരെ 1300 അപേക്ഷകള്‍
കൊല്ലം: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി 'സമാശ്വാസം2016' ലേക്ക് ഇതുവരെ 1300 അപേക്ഷകള്‍ ലഭിച്ചു.
കലക്ട്രേറ്റില്‍ മാത്രം ഇന്നലെവരെ 461 അപേക്ഷകളാണ് ലഭിച്ചത്. റവന്യൂ ഡിവിഷണല്‍ ഓഫിസ്, താലൂക്ക് ഓഫിസുകള്‍, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും അപേക്ഷകള്‍ നല്‍കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വില്ലേജ് ഓഫിസര്‍മാര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ അന്നേ ദിവസം തന്നെ താലൂക്ക് ഓഫിസുകളില്‍ എത്തിക്കുന്നതിന് സംവിധാനമൊരുക്കി. തഹസീല്‍ദാര്‍മാര്‍ അപേക്ഷ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അന്ന് തന്നെ കൈമാറും. കലക്ട്രേറ്റ്, ആര് ഡി ഒ എന്നിവിടങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ തൊട്ടടുത്ത ദിവസം വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനംവും ഒരുക്കിയട്ടുണ്ട്. 21 വരെ അപേക്ഷകള്‍ നല്‍കാമെന്ന് ജില്ലാ കലക്ടര്‍ മിത്ര .റ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."