HOME
DETAILS
MAL
മുസ്‌ലിം സമുദായത്തോട് സര്‍ക്കാര്‍ നീതി കാണിക്കണം: അഡ്വ.കെ.പി.മുഹമ്മദ്
backup
October 17 2016 | 19:10 PM
കരുനാഗപ്പള്ളി: അറബിക് സര്‍വകലാശാല രൂപീകരിക്കുന്നതിനും മദ്രസ നവീകരണ പദ്ധതി നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ച് സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തോട് നീതി പുലര്‍ത്തണമെന്ന് ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി.മുഹമ്മദ് ആവശ്യപ്പെട്ടു. ജസ്റ്റിസ് സച്ചാര്‍ സമിതി നിര്‍ദ്ദേശിച്ചതും പാലൊളി കമ്മിറ്റി ശുപാര്‍ശ ചെയ്തതും മന്ത്രിസഭ വരെ എത്തിയതുമായ അറബി സര്‍വ്വകലാശാല രൂപീകരണം ധനവകുപ്പ് സെക്രട്ടറിയുടെ വിയോജനക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.രണ്ട് പദ്ധതികളും അട്ടിമറിച്ചത് കേരളത്തിലെ കഴിഞ്ഞ കാല സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."