വീട് കുത്തിത്തുറന്ന് മോഷണം: തമിഴ്നാട് സ്വദേശികള്‍ പിടിയില്‍
ശാസ്താംകോട്ട: രാത്രിയില്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിവന്ന തമിഴ്നാട് സ്വദേശികളെ പൊലിസ് പിടികൂടി.
തമിഴ്നാട് മധുര പശുമല അണ്ണാനഗര്‍ തെരുവില്‍ മണികണ്ഠന്(49), മകന് തമിഴരശന്(22), മണികണ്ഠന്റെ അനുജന്റെ മകന് കുമാര്‍(22) എന്നിവരെയാണ് കൊട്ടാരക്കര ഡി.വൈ.എസ്.പി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. മുണ്ടായിരുന്ന മണികണ്ഠന്റെ ഭാര്യ മാരിയമ്മയെ ഇനിപിടികൂടാനുണ്ട്
കഴിഞ്ഞ 23 ന് രാത്രി ശൂരനാട് വടക്ക് നടുവിലേമുറിയില്‍ കണ്ണമം മാവണ്ണൂര്‍ വീട്ടില്‍ രാഘവന്‍പിള്ളയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്. രാഘവന്‍പിള്ളയുടെ വീടിന്റെ പിന്‍വാതില്‍ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ മുറിയില്‍ കരുതിയിരുന്ന 16 പവന് സ്വര്‍ണാഭരണം കവര്‍ന്നിരുന്നു. ഈ ദിവസം തന്നെ പ്രദേശത്തെ മറ്റ് മൂന്നുവീടുകളിലും കയറിയെങ്കിലും വീട്ടിലുള്ളവര്‍ ഉണര്‍ന്ന് ലൈറ്റ് തെളിച്ചതിനാല്‍ മോഷണശ്രമം ഉപേഷിച്ച് കടന്നു.
മോഷണ ലക്ഷ്യവുമായി തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്കു കടന്നവരില്പെട്ടവരാണിവരെന്ന് പൊലിസ് പറഞ്ഞു. തമിഴ്നാട്ടിലെ തെരുവില്‍ കഴിയുന്ന കുടുംബങ്ങളില്‍പെട്ട ഇവര്‍ കേരളത്തിലെത്തിയ ശേഷം ചെറുസംഘങ്ങളായി തിരിഞ്ഞ് പലയിടത്തായി വാടകയ്ക്കോ, ചെറുകുടിലുകള്‍ കെട്ടിയോ താമസം തുടങ്ങും. സ്ത്രീകളും കുട്ടികളുമുള്ളതിനാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല.പകല്‍ കിലോമീറ്ററുകളോളം നടന്ന് അമ്മിക്കല് കൊത്തുന്നവരായും, ഇരുമ്പ് രാകുന്നവരായും, കുപ്പികളും മറ്റ് വെയ്സറ്റുകള് പറക്കുന്നവരായും വീടുകളിലെത്തും.
വീടിന്റെയും പരിസര പ്രദേശങ്ങളുടേയും വിവരങ്ങള്‍ മനസിലാക്കി പിന്നീട് രാത്രിയില്‍ മോഷ്ടിക്കാനുദ്ദേശിക്കുന്നയിടങ്ങളില് എത്തുകയാണ് പതിവ്. മോഷണത്തിനായി അതാത് സ്ഥലങ്ങളിലെ വീട്ടില്‍ നിന്നും കുന്താലിയോ, കമ്പികളോ ശേഖരിക്കും. ഇതുപയോഗിച്ചാണ് വാതില്‍ പൊളിക്കുക. മോഷ്ടിക്കാന്‍ പോകുന്നതും ശേഷം തിരികെ പോകുന്നതുമെല്ലാം കാല്‍നടയായാണ്.പൊലിസിന്റെ പിടിയില്പെടാതിര ിക്കാനാണിത്.
കൊല്ലം റൂറല്‍ എസ്.പി അജിതാബീഗത്തിന്റെ നിര്‍ദേശാനുസരണം കൊട്ടാരക്കര ഡി.വൈ.എസ്.പി ബി.കൃഷ്ണകുമാറിന്റേയും, ശാസ്താംകോട്ട സി.ഐ എ.പ്രസാദിന്റേയും നേതൃത്വത്തില്‍ ശൂരനാട് എസ്.ഐ പ്രൈജു, സൈബര്‍ സെല്‍ പൊലിസ് ഓഫീസര്‍ ബിനു, എസ്.ഐ വിനോദ്, എസ്.ഐ മോഹന്‍കുമാര്‍, എ.എസ്.ഐ ഷാജഹാന്, ശിവശങ്കരപിള്ള, എസ.്സി.പി.ഒ അജയകുമാര്‍, ആഷിക് കോവൂര്‍ എന്നിവരടങ്ങുന്ന പൊലിസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."