നോബേല്‍
കൂട്ടുകാര്‍ പത്രങ്ങളിലൂടെ നോബേല്‍ സമ്മാന പ്രഖ്യാപനങ്ങള്‍ വായിച്ചു കാണുമല്ലോ.എന്തു കൊണ്ടാണ് നേബേല്‍ സമ്മാനം ആഗോളതലത്തില്‍ ഇത്രയും പ്രശസ്തിയാര്‍ജ്ജിക്കാന്‍ കാരണമെന്ന് ചിന്തിക്കാറുണ്ടോ.നോബേല്‍ സമ്മാനത്തെക്കുറിച്ചാണ് ഇന്ന് വിദ്യാപ്രഭാതത്തിന് പറയാനുള്ളത്.
നോബേല്‍ സമ്മാനം
ഭൗതിക ശാസ്ത്രം,രസ തന്ത്രം,വൈദ്യശാസ്ത്രം,സാഹിത്യം,സമാധാനം,സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ മഹത്തായ സംഭാവന നല്‍കിയവര്‍ക്കാണ് നോബേല്‍ പുരസ്‌കാരം നല്‍കുന്നത്. ലോകത്തിലെ ഏറ്റവും ബഹുമതിയുള്ള പുരസ്‌കാരമാണ് നോബേല്‍. ഏഴരക്കോടിയോളം വരുന്ന ഇന്ത്യന്‍ രൂപയാണ് നോബേല്‍ സമ്മാന വിജയിയെ തേടി വരിക.ഒപ്പം ലോകപ്രശസ്തിയും.1901 മുതല്‍ ആരംഭിച്ച നോബേല്‍ സമ്മാനം ഭൗതികശാസ്ത്രം,രസ തന്ത്രം,വൈദ്യ ശാസ്ത്രം,സാഹിത്യം,സമാധാനം എന്നീ വിഷയങ്ങള്‍ക്കാണ് നല്‍കിയിരുന്നത്.1969 മുതല്‍ സാമ്പത്തിക ശാസ്ത്രത്തിലെ നിര്‍ണ്ണായക സംഭാവനകള്‍ക്കും നോബേല്‍ പുരസ്‌കാരം നല്‍കി തുടങ്ങി.ബാങ്ക് ഓഫ് സ്വീഡന്‍ നോബേലിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം പിന്നീടുള്ള വര്‍ഷങ്ങളില്‍ പ്രശസ്തിയാര്‍ജ്ജിച്ചു തുടങ്ങി.ഠവല ട്‌ലൃശഴല െഞ കസ െയമിസ ുൃശ്വല കി ഋരീിീാശര െടരശലിരല എന്നാണ് പുരസ്‌കാരത്തിന്റെ ഔദ്യോഗിക നാമം.
നോബല്‍
ആല്‍ഫ്രഡ് ബേണ്‍ഹാഡ് നോബേല്‍ എന്നാണ് നോബലിന്റെ മുഴുവന്‍ പേര്.1833 ല്‍ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക് ഹോമില്‍ ഒക്ടോബര്‍ 21 ന് ആണ് നോബേല്‍ ജനിച്ചത്.ഇമ്മാനുവല്‍ നോബേല്‍,ആന്‍ഡ്രീറ്റ ദമ്പതികളുടെ നാലുമക്കളില്‍ മൂന്നാമന്‍ ആണ് ആല്‍ഫ്രഡ് നോബേല്‍.റോബര്‍ട്ട് നോബേല്‍,ലുഡ് വിങ് നോബേല്‍,എമില്‍ നോബേല്‍ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.സ്വീഡന്റെ തെക്കന്‍ പ്രവിശ്യയായ സ്‌കാനിയയിലെ കിഴക്കന്‍ നൊബ്ബലോവില്‍ താമസിച്ചിരുന്ന നോബേലിന്റെ പൂര്‍വ്വീകര്‍ നൊബീലിയൂസ് എന്ന് പേരിനൊപ്പം ചേര്‍ത്തി പറഞ്ഞിരുന്നു.നൊബീലിയൂസ് കാലക്രമേണ നോബേല്‍ എന്നായി മാറി.
നോബേലും ഡയനാമിറ്റും
രസതന്ത്രത്തില്‍ ആഴമേറിയ അറിവ് സമ്പാദിച്ച ആല്‍ഫ്രഡ് നോബേല്‍, നൈട്രോഗ്ലിസറിന്‍ എന്ന സ്‌ഫോടക ദ്രാവകം കണ്ടെത്തിയ അസാനിയൊ സൊബ്രറോ എന്ന ശാസ്ത്രജ്ഞനുമായുള്ള കൂടിക്കാഴ്ചയാണ് ലോക പ്രശസ്തമായ കണ്ടെത്തലിലേക്ക് നയിച്ചത്. ജലത്തില്‍ നാമമാത്രമായി ലയിക്കുന്നതും ജ്വലനസ്വഭാവമുളളതുമായ ഈ ദ്രാവകം,നൈട്രിക് ആസിഡും സള്‍ഫ്യൂരിക് ആസിഡും ഗ്ലിസറിനുമായി പ്രവര്‍ത്തിക്കുമ്പോഴാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് നോബേല്‍ മനസ്സിലാക്കി.ഈ ദ്രാവകത്തെ മെരുക്കിയെടുക്കുന്നതിലൂടെ വന്‍ വ്യവസായ സാധ്യകളാണുള്ളതെന്ന നിക്കോളോയ് സെനിന്‍ എന്ന ഗുരുവിന്റെ നിര്‍ദ്ദേശം അനുസരിച്ച് നോബേല്‍ നൈട്രോഗ്ലിസറിനെ മെരുക്കിയെടുക്കുന്ന പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു.ഈ സമയത്താണ് വെടിമരുന്നും നൈട്രോഗ്ലിസറിനും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ എന്ത് സംഭവിക്കുമെന്ന സംശയം നോബേലിന്റെ മനസ്സില്‍ കയറിയത്.
ഈ പരീക്ഷണത്തിലൂടെ സൃഷ്ടിച്ചെടുത്ത ബ്ലാസ്റ്റിങ് ഓയില്‍ ആ കാലത്ത് പാറ പൊട്ടിക്കാന്‍ ഉപയോഗിക്കാവുന്ന എണ്ണ എന്ന പേരില്‍ പ്രശസ്തമായി.ഇതോടെ 1863 ല്‍ നോബേല്‍ തന്റെ കണ്ടു പിടിത്തത്തിന് പേറ്റന്റ് നേടി.ഈ കണ്ടെത്തല്‍ അദ്ദേഹത്തിന് ധാരാളം ധനവും പ്രശ്‌സതിയും നേടിക്കൊടുത്തു.ഇതോടെ ജര്‍മ്മനിയിലെ ഹാംബര്‍ഗ്ഗില്‍ സ്ഥാപിച്ച ഫാക്ടറിയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൈട്രോ ഗ്ലിസറിന്‍ കയറ്റുമതിയും ആരംഭിച്ചു.നൈട്രോ ഗ്ലിസറിന്റെ വ്യാപകമായ കയറ്റുമതി സന്തോഷത്തോടൊപ്പം നോബേലിന് സന്താപവും പകര്‍ന്നു കൊടുത്തു.1864 ല്‍ പരീക്ഷണ ശാലയില്‍ വെച്ച് നടന്ന ഉഗ്ര സ്‌ഫോടനം അദ്ദേഹത്തിന്റെ വീട് തകര്‍ത്തു.നോബേലിന്റെ സഹോദരനായ എമില്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരണമടഞ്ഞു.ഇതോടെ നൈട്രോ ഗ്ലിസറിന്‍ ഒരു ഭീകരനായി അറിയപ്പെട്ടു.സമാന സ്‌ഫോടനങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ചു തുടങ്ങിയതോടെ പല രാജ്യത്തും നൈട്രോഗ്ലിസറിന്‍ ഇറക്കുമതി നിരോധിച്ചു.ഒരിക്കല്‍ പ്രശംസിച്ചവര്‍ നോബേലിനേയും നൈട്രോ ഗ്ലിസറിനേയും വിമര്‍ശിച്ച് തുടങ്ങി.സ്വീഡനിലെ ഗവണ്‍മെന്റ് നൈട്രോ ഗ്ലിസറിന്‍ ഉല്‍പ്പാദനം നിരോധിച്ചു.
വിജയം ഒരു വിളിപ്പാടകലെ
നടത്തിയ പല പരീക്ഷണങ്ങളും വന്‍ സ്‌ഫോടനങ്ങളായതോടു കൂടി നൈട്രോ ഗ്ലിസറിനെ മെരുക്കാനുള്ള പരീക്ഷണം പതിമടങ്ങ് ഊര്‍ജ്ജിതമാക്കുകയാണ് നോബേല്‍ ചെയ്തത്. അങ്ങനെ 1866 ല്‍ പരീക്ഷണ ശാലയില്‍ വെച്ച് നൈട്രോ ഗ്ലിസറിന്‍ വീണ് പൊട്ടിയപ്പോള്‍ നോബേല്‍ തറയില്‍ കിടന്ന മണ്ണ് വാരി മൂടി.അത്ഭുതമെന്ന് പറയട്ടെ ആ മണ്ണ് നൈട്രോ ഗ്ലിസറിനെ മുഴുവന്‍ വലിച്ചെടുത്തു.ഈ സംഭവത്തോടെ നോബേല്‍ തന്റെ പരീക്ഷണത്തിന്റെ ദിശതന്നെ മാറ്റി.ജര്‍മ്മനിയില്‍ കീസല്‍ഗര്‍ എന്ന് വിളിക്കുന്ന കനം കുറഞ്ഞ സിലിക്കാ മിശ്രിതമടങ്ങിയ ആ മണ്ണ്,നൈട്രോ ഗ്ലിസറിനുമായി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കിയാല്‍ അത്യുഗ്രശേഷിയുളള സ്‌ഫോടക വസ്തുവിന്റെ നിര്‍മ്മാണത്തിന് കാരണമാകുമെന്ന് തെളിഞ്ഞു.ഈ കുഴമ്പിനെ ദണ്ഡുരൂപത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്ന് മനസ്സിലാക്കിയ നോബേല്‍ ആ സ്‌ഫോടക വസ്തുവിന് ഡൈനാമിറ്റ്(ഉ്യിമാശലേ) എന്ന പേര് നല്‍കി.ഡൈനാമിറ്റിന്റെ നിര്‍മ്മാണവും കയറ്റുമതിയും പതിമടങ്ങ് വര്‍ദ്ധിച്ചതോടെ നോബേല്‍ അന്നത്തെ കോടീശ്വര•ാരുടെ പട്ടികയില്‍ ഇടം പിടിച്ചു.
കൈവിടാത്ത പ്രശസ്തി
നൈട്രോ ഗ്ലിസറിനും ഡൈനാമിറ്റിനും പുറമേ 1875 ല്‍ അത്യുഗ്രശേഷിയുള്ള ബ്ലാസ്റ്റിംഗ് ജലാറ്റിന്‍(കോര്‍ ഡൈറ്റ് ),1887 ല്‍ നൈട്രോ ഗ്ലിസറിന്‍, സെല്ലുലോസ് നൈട്രേറ്റ്,ഗണ്‍ കോട്ടണ്‍ തുടങ്ങിയവ ചേര്‍ത്ത് സാധാരണ ഡൈനാമിറ്റിനേക്കാള്‍ സ്‌ഫോടക ശേഷിയുള്ള പുകയില്ലാത്ത ബാലിസ്റ്റൈറ്റ്,കൃത്രിമ റബ്ബര്‍,കൃത്രിമ സില്‍ക് തുടങ്ങിയ 355 കണ്ടുപിടിത്തങ്ങള്‍ക്ക് അദ്ദേഹം പേറ്റന്റ് നേടിയിരുന്നു.ഈ കണ്ടു പിടിത്തങ്ങള്‍ അദ്ദേഹത്തെ കൊണ്ട് ചെന്നെത്തിച്ചത് ലോക പ്രശ്‌സതിയിലും സമ്പന്നതയിലുമായിരുന്നു.
നോബേല്‍ എന്ന പ്രതിഭ
ശാസ്ത്രത്തോടൊപ്പം നോബേലിന്റെ ശ്രദ്ധ പതിഞ്ഞൊരു മേഖലയാണ് സാഹിത്യം.നാടകം,കവിത,നോവല്‍ എന്നീ മേഖലകളില്‍ നോബേല്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.എ റിഡില്‍ (കാവ്യം),നെമെസിസ്,ദ പേറ്റന്റ് ബസിലിയസ് (നാടകങ്ങള്‍),ഇല്‍ ലെജസസ്റ്റ് ആഫ്രിക്ക - ഇന്‍ ബ്രൈറ്റെസ്റ്റ് ആഫ്രിക്ക,സിസ്റ്റാര്‍ന എന്നീ നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
മരണം
1896 ഡിസംബര്‍ 10 ന് ആണ് നോബേല്‍ മരണപ്പെട്ടത്.സെറിബല്‍ ഹെമറേജാണ് അദ്ദേഹത്തിന്റെ മരണകാരണം.ലോകം മുഴുവന്‍ അറിയപ്പെട്ട ആ ശാസ്ത്രജ്ഞന്റെ മരണ സമയം ബന്ധുമിത്രാദികള്‍ ആരും തന്നെ സമീപത്ത് ഉണ്ടായിരുന്നില്ല.അവിവാഹിതനായിരുന്ന അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിന് നേതൃത്വം നല്‍കിയത് രണ്ടാമത്തെ സഹോദരനായ ലുഡ് വിങ്ങിന്റെ പുത്രന്‍ ഇമ്മാനുവല്‍ ആയിരുന്നു.
വില്‍പത്രവും നോബേലും
മരണത്തിന്റെ ഒരു വര്‍ഷം മുമ്പ് പാരീസില്‍ താമസിക്കവേയാണ് നോബേല്‍ സമ്മാനത്തിന് വേണ്ടിയുള്ള വില്‍പ്പത്രം തയ്യാറാക്കുന്നത്.തന്റെ സമ്പാദ്യം എങ്ങനെ വിനിയോഗിക്കണമെന്ന് അദ്ദേഹം വില്‍പത്രത്തില്‍ വ്യക്തമായി എഴുതി വെച്ചിരുന്നു.ഇതനുസരിച്ച് 6 ശതമാനത്തോളം ബന്ധുക്കള്‍ക്കും 94 ശതമാനം നോബേല്‍ പുരസ്‌കാരത്തിനുമായി നീക്കി വെച്ചു.31,225,000 സ്വീഡിഷ് ക്രോണ്‍ ആയിരുന്നു അന്ന് നോബേലിന്റെ 94 ശതമാനം സമ്പാദ്യമായി കണക്കാക്കിയിരുന്നത്.
മൂലധനം സുരക്ഷിതമായ സെക്യൂരിറ്റികളാക്കി മാറ്റാനും ഓരോ വര്‍ഷവും പ്രസ്തുത ധനത്തിന്റെ പലിശ സമ്മാനത്തുകയായി നല്‍കാനും ആയിരുന്നു നോബേലിന്റെ നിര്‍ദ്ദേശം.പലിശയായി ലഭിക്കുന്ന തുക അഞ്ചായി വിഭജിച്ചാണ് സമ്മാനം നല്‍കേണ്ടതെന്നായിരുന്നു നോബേലിന്റെ വില്‍പ്പത്രത്തില്‍ പറഞ്ഞിട്ടുള്ളത്.ഭൗതിക ശാസ്ത്രം,രസ തന്ത്രം എന്നിവയ്ക്കുള്ള സമ്മാനം സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സും വൈദ്യശാസ്ത്രത്തിനുള്ള സമ്മാനം സ്റ്റോക് ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടും ആയിരിക്കും നിര്‍ണ്ണയിക്കുക.നോര്‍വീജിയന്‍ പാര്‍ലിമെന്റ് തിരഞ്ഞെടുക്കുന്ന അഞ്ചംഗ സമിതി ആണ് സമാധാനത്തിനുള്ള സമ്മാന ജേതാവിനെ തിരഞ്ഞെടുക്കുക.സാഹിത്യ സമ്മാനം സ്വീഡിഷ് അക്കാദമിയുടെ അധികാരത്തിലാണ്.സമ്മാനാര്‍ഹരോട് യാതൊരു വിധത്തിലുള്ള വിവേചനവും പാടില്ലെന്ന് നോബേല്‍ വില്‍പത്രത്തില്‍ പറഞ്ഞിരുന്നു.
സമാധാന സമ്മാനവും നോര്‍വീജിയന്‍ പാര്‍ലമെന്റും
വില്‍പത്ര പ്രകാരം സ്വന്തം രാജ്യമായ സ്വീഡനെ തഴഞ്ഞ് നോര്‍വീജിയന്‍ പാര്‍ലമെന്റിനെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം നല്‍കാനുള്ള അധികാരം ഏല്‍പ്പിച്ചത് പ്രാരംഭ കാലത്തു തന്നെ നിരവധി വിവാദങ്ങള്‍ക്ക് കാരണമായി.അതു കൊണ്ട് തന്നെ സമാധാനത്തിനുള്ള പുരസ്‌കാര വേദിയായി നോര്‍വേയിലെ ഓസ് ലോയാണ് സംഘാടകര്‍ തിരഞ്ഞെടുക്കുന്നത്.
നോബേല്‍ സമ്മാനവും ഗാന്ധിജിയും
സമാധാനത്തിനുളള നോബേല്‍ സമ്മാനം ലഭിക്കാതെ പോയ വ്യക്തിത്വങ്ങളിലൊന്നാണ് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി.ഗാന്ധിജിയേക്കാള്‍ കുറഞ്ഞ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് ഇതുവരെ പുരസ്‌കാരം ലഭിച്ചതെന്ന്
1901 മുതല്‍ 2016 വരെയുള്ള രേഖകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും.എന്തു കൊണ്ട് ഗാന്ധിജി തഴയപ്പെട്ടു എന്ന ചോദ്യത്തിന് നിരവധി ഊഹാപോഹങ്ങള്‍ മാത്രമാണ് ഇന്നും മറുപടി.നോണ്‍ വയലന്‍സ് ഒരു സമര മാര്‍ഗ്ഗമായി സ്വീകരിച്ച് ഗാന്ധിജി ലോക സമാധാനത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിയവര്‍ നോബേല്‍ സമ്മാനത്തിനും അപ്പുറമാണ് ഗാന്ധിജിയുടെ സംഭാവനകള്‍ എന്ന് വിധിയെഴുതി.
സമാധാനപുരസ്‌കാരം നിശ്ചയിക്കുന്ന നോര്‍വീജിയന്‍ കമ്മിറ്റിക്ക് തങ്ങളുടെ രാജ്യവും ബ്രിട്ടനുമായുള്ള ബന്ധം ഗാന്ധിജിയെ തഴയാന്‍ ഒരു കാരണമായി എന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്.എന്നാല്‍ 1937,1938,1939,1947,1948 എന്നീ വര്‍ഷങ്ങളില്‍ ഗാന്ധിജിക്ക് നോബേല്‍ സമ്മാനത്തിനുള്ള നാമനിര്‍ദ്ദേശമുണ്ടായിരുന്നു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.ഗാന്ധിജിക്ക് പുരസ്‌കാരം നല്‍കാത്തതു കൊണ്ട് ആ പട്ടിക പൂര്‍ണ്ണമാകുന്നില്ലെന്നാണ് 2006 ലെ നോബേല്‍ സമ്മാന പ്രഖ്യാപന സമയത്ത് നോര്‍വീജിയന്‍ കമ്മിറ്റി സെക്രട്ടറി ഖേദപ്രകടനം നടത്തിയത്.1989 ല്‍ ദലായ് ലാമയ്ക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നല്‍കുന്ന വേളയില്‍ നോര്‍വീജിയന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇക്വില്‍ ആര്‍വിക് നടത്തിയ പശ്ചാതാപം ഗാന്ധിജിക്ക് നോബേല്‍ പുരസ്‌കാരം നല്‍കാത്തതിലായിരുന്നു.
ഇഗ് നോബേല്‍
കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ ഇങ്ങനെയൊരു നോബേല്‍ പുരസ്്കാരത്തെക്കുറിച്ച്.ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന പത്ത് നേട്ടങ്ങള്‍ക്കാണ് നോബേല്‍ സമ്മാനത്തിന്റെ അപരനായ ഇഗ് നോബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.ആനല്‍സ് ഓഫ് ഇമ്പോസിബിള്‍ റിസര്‍ച്ച് എന്ന ശാസ്ത്ര നര്‍മ്മ ദ്വൈ മാസികയാണ് ഈ പുരസ്‌കാരം നല്‍കുന്നത്.1991 മുതലാണ് ഈ പുരസ്‌കാരം ആരംഭിച്ചത്.മാര്‍ക്ക് എബ്രഹാംസ് എന്ന അമേരിക്കക്കാരനാണ് ഈ പുരസ്‌കാരത്തിന്റെ ബുദ്ധി കേന്ദ്രം.
നോബേലിന്റെ പിറവിക്ക് പിന്നില്‍
ആല്‍ഫ്രഡ് നോബേല്‍ എന്ന പേര് നോബേല്‍ സമ്മാന പുരസ്‌കാരത്തിന് മുമ്പ് കൂട്ടുകാര്‍ക്ക് പരിചിതമാണോ.1866 ലാണ് ഈ ആല്‍ഫ്രഡ് നോബലിന്റെ കഥ തുടങ്ങുന്നത്.അദ്ദേഹത്തിന്റെ ലോക പ്രസിദ്ധമായ കണ്ടു പിടുത്തമായിരുന്നു ഡൈനാമിറ്റ്.ഈ കണ്ടു പിടുത്തം ലോക ചരിത്രത്തിന്റെ ഗതി തന്നെ തിരിച്ചു വിട്ടു.ഉഗ്ര സ്‌ഫോടക ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഈ വസ്തു മറ്റാരും നിര്‍മ്മിക്കാതിരിക്കാന്‍ അദ്ദേഹം പേറ്റന്റ് നിയമപരമായി നേടിയെടുത്തു ഇതോടെ ആല്‍ഫ്രഡ് നോബേല്‍ വലിയ പണക്കാരനായിമാറി.ഒരിക്കല്‍ നോബേലിന്റെ മരണ വാര്‍ത്ത തെറ്റായി അച്ചടിച്ച ഒരു ഫ്രഞ്ച് പത്രത്തിന്റെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു.മരണത്തിന്റെ മൊത്ത വ്യാപാരി അന്തരിച്ചു.
(Le Marchand de la Moortest Mort)ഈ വാര്‍ത്ത വായിച്ച് ഏറ്റവും കൂടുതല്‍ വേദനിച്ചത് സാക്ഷാല്‍ നോബേല്‍ തന്നെയായിരുന്നു. കുറ്റബോധം കൊണ്ട് ശിരസ്സ് കുനിഞ്ഞു പോയ നോബേല്‍ മരണ ശേഷം ലോകം ഈ പേരില്‍ തന്നെ ഓര്‍മ്മിക്കാതിരിക്കാന്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ചു.യഥാര്‍ത്ഥത്തില്‍ ഈ മരണ വാര്‍ത്ത അച്ചടിച്ചു
വരുന്നതിന് ഒരു ദിവസം മുമ്പ് നോബേലിന്റെ സഹോദരനായ ലുഡ് വിങ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.മരിച്ചത് ആല്‍ഫ്രഡ് നോബേല്‍ ആണെന്ന് തെറ്റിദ്ധരിച്ച ഫ്രഞ്ച് പത്രം വിശദമായ റിപ്പോര്‍ട്ട് തന്നെ തയ്യാറാക്കി.അങ്ങനെയാണ് നോബേല്‍ എന്ന ലോക സമ്മാനം പിറവി കൊള്ളുന്നത്.തന്റെ സമ്പാദ്യത്തിന്റെ 94 ശതമാനം മനുഷ്യ ചരിത്രത്തില്‍ മഹത്തായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കായുള്ള പുരസ്‌കാരത്തിന് അദ്ദേഹം മാറ്റി വെച്ചു.ആല്‍ഫ്രഡ് നോബേലിന്റെ മരണ പത്രപ്രകാരമാണ് ഓരോ വര്‍ഷവും നോബേല്‍ പുരസ്‌കാരം നല്‍കി വരുന്നത്.1900ല്‍ നോബേല്‍ ഫൗണ്ടേന്‍ രൂപീകരിക്കുകയും 1901 മുതല്‍ നോബേല്‍ പുരസ്‌കാരം ആരംഭിക്കുകയും ചെയ്തു.
നോബേല്‍ എന്ന മൂലകം
രസതന്ത്രത്തിലെ ആറ്റോമിക നമ്പര്‍ 102 ആയ ഒരു മൂലകത്തിന്റെ പേരാണ് നൊബേലിയം.ആല്‍ഫ്രഡ് നോബേലിനോടുള്ള ബഹുമാനാര്‍ത്ഥമാണ് മൂലകത്തിന് പ്രസ്തുത പേര് നല്‍കിയത്.
നോബേല്‍ സമ്മാന വേദികള്‍
ആല്‍ഫ്രഡ് നോബേലിന്റെ ചരമ ദിനമായ ഡിസംബര്‍ 10 ന് ആണ് വര്‍ഷം തോറും നോബേല്‍ പുരസ്‌കാരം നല്‍കിവരുന്നത്.സ്വീഡന്റെ തലസ്ഥാന മായ സ്റ്റോക് ഹോമിലെ ഓപ്പറ ഹൗസിലാണ് സമ്മാനദാനം നടക്കാറുള്ളത്.എന്നാല്‍ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം നോര്‍വേയിലെ ഓസ് ലോയില്‍ വെച്ചാണ് നടക്കാറുള്ളത്.
ഏഷ്യയിലെ നോബേല്‍
ഏഷ്യയിലെ നോബേല്‍ പുരസ്‌കാരം എന്ന പേരില്‍ അറിയപ്പെടുന്നത് മഗ്‌സസെ പുരസ്‌കാരമാണ്.ഫിലിപ്പന്‍സ് പ്രസിഡന്റായിരുന്ന രമോണ്‍ മഗ്‌സസെയുടെ പേരിലാണ് ഈ പുരസ്‌കാരം നല്‍കുന്നത്.1957 ല്‍ വിമാനാപകടത്തില്‍ മരണമടഞ്ഞ മഗ്‌സസെയുടെ ഓര്‍മ്മയ്ക്കായി നല്‍കി വരുന്ന ഈ പുരസ്‌കാരം പൊതു പ്രവര്‍ത്തനം,പത്ര പ്രവര്‍ത്തനം,സാഹിത്യം,സാമുദായിക നേതൃത്വം,സമാധാനം എന്നീ മേഖലകളിലെ മികച്ച സേവനങ്ങള്‍ക്കാണ് നല്‍കുന്നത്.അമ്പതിനായിരം ഡോളര്‍ ആണ് മഗ്‌സസെ പുരസ്‌കാരം നേടിയവര്‍ക്ക് നല്‍കുന്നത്.
ബദല്‍ നോബേല്‍ സമ്മാനം
നോബേല്‍ സമ്മാനത്തിന് ബദല്‍ എന്ന് അറിയപ്പെടുന്ന പുരസ്്കാരമാണ് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം.നോബേല്‍ സമ്മാനം നല്‍കി വരുന്ന വിഷയങ്ങള്‍ക്കു പുറമേ പരിസ്ഥിതി സംരക്ഷണത്തിനും വികസനത്തിനുമായി ഒരോ അവാര്‍ഡ് കൂടി ഉള്‍പ്പെടുത്തണമെന്ന ജര്‍മ്മന്‍ ജീവകാരുണ്യപ്രവര്‍ത്തകനായ ജേക്കബ് വോണ്‍ യൂക്‌സ്‌കലിന്റെ നിര്‍ദ്ദേശം നോബേല്‍ ഫൗണ്ടേഷന്‍ നിരസിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം തന്റെ സ്റ്റാമ്പ് ശേഖരണം വിറ്റുണ്ടാക്കിയ പത്ത് ലക്ഷത്തോളം അമേരിക്കന്‍ ഡോളര്‍ മൂലധനമാക്കി1980 മുതല്‍ ആണ് ഈ ബഹുമതി നല്‍കി തുടങ്ങിയത്.വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കി വരുന്ന ഈ പുരസ്‌കാരം പരിസ്ഥിതി സംരക്ഷണം,മനുഷ്യവകാശം,വിദ്യാഭ്യാസം,ആരോഗ്യം,സമാധാനം എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് റെറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം.
2016 ലെ നോബേല്‍ സമ്മാന ജേതാക്കള്‍
യോഷിനോരി ഓസുമി
വൈദ്യശാസ്ത്രം
ഒലിവര്‍ ഹാട്ട്
സാമ്പത്തിക ശാസ്ത്രം
ബെങ് ആര്‍ ഹോംസ്‌റ്റോം
സാമ്പത്തിക ശാസ്ത്രം
ജെ.മൈക്കള്‍ കാസ്റ്റലിസ്റ്റ്
ഭൗതിക ശാസ്ത്രം
എഫ്.ഡങ്കന്‍ ഹോള്‍ഡേന്‍
ഭൗതിക ശാസ്ത്രം
ഡേവിഡ് ജെ.ടൗലിസ്
ഭൗതിക ശാസ്ത്രം
ഫ്രീസര്‍ സ്റ്റാഡറ്റ്
രസതന്ത്രം
ജോണ്‍ പീയേഴ് സോവാഗാ
രസ തന്ത്രം
ബെന്‍ ഫെറിങ
രസതന്ത്രം
ഹവന്‍ മാനുവല്‍ സാന്റോസ്
സമാധാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."