കാനന സവാരിക്ക് ബസ്; പ്രതിഷേധവുമായി ടൂറിസ്റ്റ് ടാക്സി ജീപ്പ് ഡ്രൈവര്‍മാര്‍
മുത്തങ്ങ: കാനന സവാരിക്കായി ബസിറക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തില്‍ പ്രതിഷേധവുമായി മുത്തങ്ങയിലെ ടൂറിസ്റ്റ് ടാക്സി ജീപ്പ് ഡ്രൈവര്‍മാര്‍ രംഗത്തെത്തി. വനം വകുപ്പിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഐക്യട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ മുത്തങ്ങ റെയ്ഞ്ച് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബസിറക്കിയാല്‍ നിലവില്‍ വനത്തിനുള്ളില്‍ സഞ്ചാരികളുമായി വര്‍ഷങ്ങളായി സര്‍വിസ് നടത്തുന്ന മുപ്പതോളം ടാക്സി ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടപെടും. രാവിലേയും വൈകുന്നേരവും ഇവിടെ നിന്നും കാനന സവാരി സര്‍വിസിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇവരുടെ കുടുംബങ്ങള്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ഐക്യട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ മുത്തങ്ങ റെയിഞ്ച് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്. മുത്തങ്ങ വാണിജ്യ നികുതിചെക്ക്പോസ്റ്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് റെയ്ഞ്ച് ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ ഐ.എന്‍.ടി.യു.സി ജില്ലാപ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന് അധ്യക്ഷനായി. സുരേന്ദ്രന്, പി.ആര് ജയപ്രകാശ്, ഇബ്രാഹിം തൈത്തൊടി, കെ.ജി റെജി തുടങ്ങിയവര്‍ സംസംസാരിച്ചു. ബസിറക്കാനുള്ള നീക്കവുമായി വനം വകുപ്പ് മുന്നോട്ട് പോയാല്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനാണ് ഐക്യട്രേഡ് യൂനിയന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."