HOME
DETAILS

അന്‍സര്‍ സൂഫിയുടെ ചിത്ര-ശില്‍പ്പ പ്രദര്‍ശനം ഇന്നു മുതല്‍

  
backup
October 18 2016 | 01:10 AM

%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%ab%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0


കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ അന്‍സര്‍ സൂഫിയുടെ ചിത്രങ്ങളുടെയും ശില്‍പ്പങ്ങളുടെയും പ്രദര്‍ശനം ഇന്ന് ആര്‍ട്ട് ഗാലറിയില്‍ ആരംഭിക്കും. ചെറുപ്പം മുതലേ ചിത്രകലയെ സ്‌നേഹിക്കുന്ന അന്‍സറിന്റെ ആദ്യത്തെ ചിത്രപ്രദര്‍ശനമാണിത്. അക്രിലിക്, വാട്ടര്‍ കളര്‍, ഓയില്‍പെയ്ന്റ് തുടങ്ങിയവ ഉപയോഗിച്ചാണ് അന്‍സര്‍ പെയിന്റിങ് തീര്‍ത്തിരിക്കുന്നത്. കൂടാതെ ശില്‍പ്പങ്ങളും പ്രദര്‍ശനത്തിനുണ്ട്. ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളകളിലാണ് അന്‍സര്‍ ചിത്രം വരയ്ക്കുന്നത്.
ബോള്‍പെന്‍ മാത്രമുപയോഗിച്ച് വരച്ച ചിത്രങ്ങളും അന്‍സറിന്റെ ശേഖരത്തിലുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ചിത്രകലാ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പിന്നീട് മൂന്നു വര്‍ഷത്തോളം കുവൈത്തില്‍ ഗ്ലാസ് കളറിങ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു. ഇതിനിടയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പെയിന്ററായി ജോലി ലഭിച്ചത്. ഇപ്പോള്‍ കോഴിക്കോട്ടെ നടക്കാവ് ഡിപ്പോയിലാണ് അന്‍സാര്‍ ജോലി ചെയ്യുന്നത്. ജോലിക്കിടയിലും യാത്രയിലും കാണുന്ന ദൃശ്യങ്ങളെല്ലാം വീട്ടിലെത്തിയാലുടനേ അന്‍സര്‍ കാന്‍വാസില്‍ പകര്‍ത്തും. ചിത്രപ്രദര്‍ശനം ചിത്രകാരി കബിതാ മുഖോപാധ്യായ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനം 18 വരെ തുടരുമെന്ന് അന്‍സര്‍ സൂഫി, അജിത്ത്കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago