മിഥുന് സഹായവുമായി ലവ് ആന്റ് സെര്‍വ് റേഷന്‍ പദ്ധതി
എടത്തനാട്ടുകര: അപൂര്‍വ്വ രോഗം പിടിപെട്ട് കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി കിടപ്പിലായ എടത്തനാട്ടുകര ചിരട്ടക്കുളം ആലടിപ്പുറം അപ്പുണ്ണിയുടെയും മാധവിയുടെയും മൂത്ത മകനായ മിഥുനിന്റെ കുടുംബത്തിന് എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ ലവ് ആന്റ് സെര്‍വ് പദ്ധതിക്കു കീഴില്‍ മാസംതോറും റേഷന്‍ സംവിധാനം ഒരുക്കി.
കൈത്താങ്ങ് ആവശ്യമായവര്‍ക്ക് സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിക്ക് മലപ്പുറം മക്കരപറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ആന്റ് സെര്‍വ് സന്നദ്ധ സംഘടനയാണ് മാസം തോറും മിഥുനിന്റെ കുടുംബത്തിന് 600 രൂപയുടെഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം സഹായം നല്‍കിയത്. വൈദ്യ പരിശോധന അടക്കമുള്ള സഹായവും വാഗ്ദാനം ചെയ്തു. മിഥുന്‍ സഹായനിധി ചെയര്‍ പേര്‍സണ്‍ ടി. അഫ്‌സറ, കണ്‍വീനര്‍ കെ.ടി. അബ്ദുല്‍നാസര്‍, ട്രഷറര്‍ ടി.കെ. അബു, ടി.എ.എം യു. പി. സ്‌കൂള്‍ അധ്യാപകന്‍ ടി.പി. സഷീര്‍ ബാബു, പാലിയേറ്റീവ് വളന്റിയര്‍ ജൗഹര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."