ഗ്രാമീണറോഡുകള്‍ തകര്‍ന്നു: യാത്ര ദുഷ്കരമാകുന്നു
പെരുങ്ങോട്ടുകുറിശ്ശി: പഞ്ചായത്തില്‍ ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് യാത്രാക്ലേശം രൂക്ഷം. പരുത്തിപ്പുള്ളി -കൂത്തലക്കാട്, പരുത്തിപ്പുള്ളി- പെരുമല, വടക്കംപ്പുറം, പിലാപ്പുള്ളി മണിയംപാറ, പരുത്തിപ്പുള്ളി -മണിയംപാറ, മുടുപ്പുള്ളി റോഡുകളാണു ശോചനീയമായിട്ടുള്ളത്. ടാറും മെറ്റലും ഇളകി ഇരുചക്ര വാഹനങ്ങള്‍ക്കു പോലും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. സ്വകാര്യ ബസ് ഉള്‍പ്പെടെ ധാരാളം വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന പ്രധാന റോഡുകളാണു തകര്‍ന്നിട്ടുള്ളത്.
കൂത്തലക്കാട് റോഡിലെ കുഴികളില്‍ അകപ്പെട്ട് വാഹന അപകടം പതിവാകുന്നു. തെരുവു വിളക്കുകള്‍ ഇല്ലാത്ത റോഡില്‍ രാത്രി യാത്ര ചെയ്യുന്നവരാണ് അധികവും അപകടത്തില്‍ വീഴുന്നത്. പിലാപ്പുള്ളി റോഡുടനീളം ഗര്‍ത്തങ്ങളാണ്. നിര്‍മാണം കഴിഞ്ഞു രണ്ടു വര്‍ഷത്തിനിടെയാണു പൂര്‍ണമായും തകര്‍ന്നത്. നാട്ടുകാരുടെ ശ്രമധാനത്തിലൂടെ ക്വാറി വേസ്്റ്റിട്ടു നികത്തുന്നുണ്ടെങ്കിലും പഴയപടി തന്നെയാണ്. 30 ടണ്‍ വരെ ഭാരം കയറ്റിവരുന്ന വാഹനങ്ങളാണു റോഡ് തകര്ച്ചയ്ക്കിടയാക്കുന്നതെന്നാണു പരാതി. ഗ്രാമീണ റോഡുകളിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഓട്ടംനിയന്ത്രിക്കണമെന്നാവശ്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."