സംയുക്ത അധ്യാപക സമിതി മേളകള്‍ ബഹിഷ്‌കരിക്കുമെന്ന്
പട്ടാമ്പി: സംയുക്ത അധ്യാപകസമിതി പട്ടാമ്പി ഉപജില്ല കമ്മിറ്റി അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ള എല്ലാ പരിപടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരിമാനിച്ചതായി പത്രകുറിപ്പില്‍ അറിയിച്ചു.
അക്കാദമിക വര്‍ഷം ആരംഭിച്ച് അഞ്ചു മാസമായിട്ടും വിദ്യാഭ്യാസ മേഖലയിലെ ശമ്പള നിഷേധമടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും വിദ്യാഭ്യാസ മന്ത്രിയും വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവരുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് അധ്യാപകര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
എസ്.എസ്.എ, ഐ.ടി അറ്റ്‌സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ ഏജന്‍സികളില്‍ സ്വന്തം അനുഭാവികളെ യോഗ്യതയും സീനിയോറിറ്റിയും മറികടന്ന് നിയമിക്കുന്ന സ്വജനപക്ഷ നിലപാടില്‍ പ്രതിഷേധവും സംയുക്ത അധ്യാപകസമിതി പട്ടാമ്പി ഗവ. ഹൈസ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കി. അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച ് യോഗത്തില്‍ എ.പി മുരളീധരന്‍, ടി നാസര്‍, വി അബ്ദുള്‍ റസാഖ്, കെ.ബി ബിജു, സി ഖാലിദ്, ടി സൈതാലി, പി അബ്ദുള്‍ നാസര്‍, കെ കൃഷ്ണകുമാര്‍, ഇ.ടി അബ്ദുള്‍ സമദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."