പരിസ്ഥിതി കാവല്‍ സംഘം യോഗം 25ന് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം
പാലക്കാട്: പരിസ്ഥിതി കാവല്‍ സംഘത്തിന്റെ യോഗം ഒക്ടോബര്‍ 25ന് രാവിലെ 11ന് ജില്ലാ കലക്ടറുടെ ചേബറില്‍ ചേരും. നിയമസഭ പരിസ്ഥിതി സമിതി 2006 റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ പ്രകാരം രൂപവത്ക്കരിച്ചതാണ് പരിസ്ഥിതി കാവല്‍ സംഘം. ജില്ലാ കലക്ടര്‍ ചെയര്‍മാനായും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറായും ബന്ധപ്പെട്ട പ്രദേശത്തെ ജനപ്രതിനിധികള്‍ , വകുപ്പുതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരാണ് അംഗങ്ങള്‍.
കഞ്ചിക്കോട്, പുതുശ്ശേരി, വാളയാര്‍ പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് പൊതു സമൂഹം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക - മലിനീകരണ പ്രശ്നങ്ങള്‍ സംബന്ധിച്ച് രേഖാമുലമുള്ള പരാതികള്‍ പരിസ്ഥിതി കാവല്‍ സംഘത്തിന് നല്‍കാം. വിവരങ്ങള്‍ക്ക്. കണ്‍വീനര്‍ ആന്‍ഡ് ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന് പിന്‍വശം, പാലക്കാട് - 678 001 എന്ന വിലാസത്തിലും 0491 2505385, 2505408 നമ്പറുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."