HOME
DETAILS
MAL
മാമലകണ്ടത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു; ഒരു സ്ത്രീ കൂടി മരിച്ചു
backup
May 13 2016 | 21:05 PM
കോതമംഗലം: നേര്യമംഗലം മാമലകണ്ടത്ത് ഡെങ്കിപ്പനി നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കുന്നു. ഇന്നലെ ഒരു വീട്ടമ്മ കൂടി മരിച്ചു. നേര്യമംഗലം കോളനിയില്‍ പുല്‍പ്രയില്‍ നാരായണന് നായരുടെ ഭാര്യ രമാദേവി (55)യാണു മരിച്ചത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസം മുവാറ്റുപുഴയിലെ സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നേര്യമംഗലം, മാമല കണ്ടം പ്രദേശങ്ങളിലായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ ആളാണ് ഡെങ്കിപനി ബാധിച്ച് മരിക്കുന്നത്. നേര്യമംഗലം കോളനിയില്‍ ആറ് പേര്‍ക്ക് ഡെങ്കിപനി ബാധിച്ചതായി സ്ഥിരികരിച്ചിട്ടുണ്ട്. അടിമാലി മച്ചിപ്ലാവ് കൂടുങ്ങല് കുടുംബാഗം. മക്കള്‍: അനുരാഗ് (പൊലിസ് ഇടുക്കി), അഭിജിത്ത്, അമല്‍ രാജ്. മരുമകള്‍: പ്രിയ (ടീച്ചര്‍ ഇടുക്കി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."