മുഅല്ലിംകള്‍ ചെയ്യുന്നത് കുട്ടികളെ ഉത്തമ സമൂഹമാക്കി മാറ്റുന്ന കര്‍ത്തവ്യം
വാടാനപ്പള്ളി: കുട്ടികളെ ഉത്തമ സമൂഹമാക്കി മാറ്റുന്ന വലിയ കര്‍ത്തവ്യമാണ് മുഅല്ലിംകള്‍ ചെയ്യുന്നത്. അതിനെ ചെറുതാക്കി കാണുന്ന പ്രവണത ശരിയല്ലെന്നും സലിം ഫൈസി അടിമാലി അഭിപ്രായപ്പെട്ടു.
തൃത്തല്ലൂര്‍ വെസ്റ്റ് മുഹമ്മദിയ്യ മദ്രസയില്‍ നടന്ന മുഅല്ലിം ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കള്‍ നന്നാകണമെന്ന് ആഗ്രഹിക്കുന്നവര്‍ വിവാഹത്തിനു മുമ്പ് തന്നെ ആത്മീയമായ തയ്യാറെടുപ്പ് നടത്തണം. ഗര്‍ഭസ്ഥ ശിശുവിനെ സ്വാധീനിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും.
കുട്ടികള്‍ ആരാകണമെന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളല്ല. കുട്ടികളാണ്. ആ അവസ്ഥയിലേക്ക് കുട്ടികളെ നയിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ഭൗതിക വിദ്യാഭ്യാസം ബ്രേക്കില്ലാത്ത ഒരു വാഹനമാണെങ്കില്‍ അതിന്റെ ബ്രേക്കാണ് ആത്മീയ വിദ്യയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മദ്രസ പ്രസിഡന്റ് എ.ടി റഫീഖ് അധ്യക്ഷനായി. സ്വദര്‍ എ.കെ അലി മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തി. സി.എം ശിഹാബുദീന്, എ.എ ഹാശിം, പി.എ മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു.
എരുമപ്പെട്ടി: സമസ്ത കെരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ എല്ലാ മദ്രസകളിലും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ മുഅല്ലിം ഡേ ആചരിക്കുന്നതിന്റെ ഭാഗമായി ആദൂര്‍ തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്രസ മാനേജ്മെന്റ് അധ്യാപക ദിനം ആചരിച്ചു. മഹല്ല് പ്രസിഡന്റ് കെ.കെ അബ്ദുസലാം അധ്യക്ഷനായി. മദ്രസ സ്വദര്‍ അഷ്റഫ് മുസ്ല്യാര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് നൗഫല്‍ ബാഖവി പഠന ക്ലാസെടുത്തു. മുനീര്‍ സഅദി അനുസ്മരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."