നിരപരാധികളെ വേട്ടയാടാന്‍ അനുവദിക്കില്ല: കുട്ടി അഹമ്മദ് കുട്ടി
തൃശൂര്‍: യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി മുസ്‌ലിം ചെറുപ്പക്കാരെയും മത സ്ഥാപനങ്ങളേയും അന്യായമായി വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കുട്ടി അഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂര്‍ സീതി സാഹിബ് സ്മാരക സൗധത്തില്‍ നടന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റുകാരെ ന്യായീകരിക്കില്ല. അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം. എന്നാല്‍ അതിന്റെ മറവില്‍ ഭയവും ആശങ്കയും സൃഷ്ടിച്ച് മുതലെടുക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യ സ്‌നേഹത്താല്‍ ഊട്ടിയെടുക്കപ്പെട്ടതാണ് ഇന്ത്യയിലെ മുസ്‌ലിം വ്യക്തി ജീവിതം. അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സമുദായം ഒറ്റക്കെട്ടായി നില്‍ക്കും. സമുദായത്തെ ജനാധിപത്യ മാര്‍ഗത്തില്‍ അണിനിരത്തിയ മുസ്‌ലിംലീഗ് ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക് വഹിക്കുമെന്ന് കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു. മത സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു തരുന്ന മൗലികാവകാശമാണ്. മൗലികാവകാശത്തിനു നേര്‍ക്കുള്ള കടന്നു കയറ്റമാണ് ഏക സിവില്‍ കോഡ് നീക്കം. കേന്ദ്ര നിയമ കമ്മീഷന്‍ ഏക സിവില്‍ കോഡ് സംബന്ധിച്ച് പുറത്തിയ സര്‍വേ പ്രഹസനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ അധ്യക്ഷനായി.
ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അമീര്‍, സെക്രട്ടറി എം.എ റഷീദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ അഷ്‌റഫലി, യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് പി.എ അബ്ദുല്‍ കരീം, ജില്ലാ ഭാരവാഹികളായ പി.എം മുസ്തഫ, ആര്‍.എം മനാഫ്, ബി.വി.കെ മുസ്തഫ തങ്ങള്‍, ഒ.എച്ച് റസാക്, നൗഷാദ് തളിക്കുളം, നൗഷാദ് തെക്കുമുറി, ആര്‍.കെ സിയാദ്, ഇ.ബി നിയാസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."