HOME
DETAILS
MAL
മീറ്റര്‍ റീഡിങ്ങിനെത്തിയ ജീവനക്കാരിയെയും ഭര്‍ത്താവിനെയും മര്‍ദിച്ച സംഭവം: ഒരാള്‍ കീഴടങ്ങി
backup
October 18 2016 | 03:10 AM
കൊടുങ്ങല്ലൂര്‍: വാട്ടര്‍ അതോരിറ്റി മീറ്റര്‍ റീഡിങ്ങിന് എത്തിയ താല്‍ക്കാലിക ജീവനക്കാരിയെയും ഭര്‍ത്താവിനെയും മര്ദച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കോടതിയില്‍ കീഴടങ്ങി. എറിയാട് സ്വദേശി മനാഫ് (33) ആണ് കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
കോടതി ഇയാളെ റിമാന്റ് ചെയ്തു. വാട്ടര്‍ അതോരിറ്റി പുല്ലൂറ്റ് നാരായണമംഗലം സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരി കാര തോപ്പില്‍ ശാലിനി, ഭര്‍ത്താവ് സുനില്‍കുമാര്‍ എന്നിവരെയാണ് അഴീക്കോട് വെച്ച് രണ്ടംഗസംഘം മര്‍ദിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളെ പൊലിസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."