സഹപീഡിയ- സാംസ്‌കാരിക ചരിത്രത്തിന്റെ വിഞ്ജാനകോശം
20ാം നൂറ്റാണ്ടിലെ ഹിന്ദി സാഹിത്യത്തിലെ കാല്‍പനികതയുടെ കാലമാണ് 'ഛായാവാദ്'. സുമിത്രാനന്ദന്‍ പന്ത്, മഹാദേവി വര്‍മ, നിരാല എന്നിവരടങ്ങുന്ന പ്രമുഖരായ എഴുത്തുകാര്‍ ജീവിച്ചിരുന്ന കാലഘട്ടം. പ്രമുഖമായ ഈ കാലഘട്ടത്തെക്കുറിച്ചറിയാനായി എന്താണ് മാര്‍ഗം. പുസ്തകങ്ങള്‍ തിരയാനൊന്നും ഈ നേരമില്ലാത്ത നേരത്ത് ആരും ശ്രമിക്കാറില്ല. നേരെ ഗൂഗിള്‍ തിരച്ചില്‍ നടത്തും. എന്നാല്‍ വിക്കിപീഡിയയ്ക്ക് പോലും ഇതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞുതരാന്‍ അറിയില്ല. അതു മാത്രമല്ല അതില്‍ നല്‍കിയിട്ടുളള വിവരങ്ങള്‍ യഥാര്‍ഥമാണോ എന്നും നാം എങ്ങനെ തിരിച്ചറിയും. അതിനൊരു പരിഹാരമായി പുതിയൊരു ആശയവുമായി രംഗത്തു വന്നിരിക്കുകയാണ് സുധ ഗോപാലകൃഷ്ണന്‍ എന്ന മലയാളി.
ഇന്ത്യയുടേയും ദക്ഷിണേഷ്യയുടേയും കലാ സാംസ്‌ക്കാരിക ചരിത്രം വിശദീകരിക്കുന്ന ഓണ്‍ലൈന്‍ വിഞ്ജാനകോശം സഹപീഡിയക്ക് കഴിഞ്ഞ മാസം തുടക്കം കുറിച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് സുധയുടെ സഹപീഡിയ യാഥാര്‍ഥ്യമാകുന്നത്. പൈതൃകം,സ്മാരകങ്ങള്‍, കലാരൂപങ്ങള്‍, സിനിമ, സാംസ്‌കാരിക അനുഷ്ടാനങ്ങളും ഉത്സവങ്ങളും എന്നിങ്ങനെ സംസ്‌ക്കാരത്തിന്റെ എല്ലാ തലങ്ങളും സഹപീഡിയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണ. വിവരമറിയിക്കുക, പഠിപ്പിക്കുക, പ്രവര്‍ത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
കൂടുതല്‍ സമഗ്രവും ഉപയോക്താവിന് കൂടുതല്‍ സൗകര്യപ്രദവുമാക്കുക എന്നതാണ് സഹപീഡിയയുടെ അടുത്ത ലക്ഷ്യം. ഉപയോക്താവിന്റെ അറിവുകള്‍ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമാക്കാനും ഉദ്ദേശമുണ്ട്. വിദഗ്ധരുടെ നേതൃത്വത്തിലാണ് എല്ലാ വിവരങ്ങളും തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ഓരോ വിവരങ്ങള്‍ക്കും ലഭ്യമായ വീഡിയോകളും ചിത്രങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."